ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ യു പി സ്ക്കൂൾ ,കൊച്ചി/നാടോടി വിജ്ഞാനകോശം

ബഹുസ്വരതയുടെ ദേശമിത് മട്ടാഞ്ചേരി.                                       

ഇന്ത്യയുടെ ഒരു ചെറുപ്പതിപ്പായ മട്ടാഞ്ചേരിയിൽ വിവിധ ഭാഷ - ദേശ-വർഗ്ഗ- മത വിഭാഗങ്ങൾ ഒരുമയോടെ വസിക്കുന്നു.  എല്ലാ അചാരാനുഷ്ഠാന വൈവിധ്യതയിലും കലാരൂപങ്ങളാലും ,രുചിക്കൂട്ടിൻ്റെ ഭക്ഷ്യവിഭവങ്ങളാലും വസ്ത്രധാരണ വൈവിധ്യതയും മട്ടാഞ്ചേരിയുടെ സവിശേഷതകളാണ്. മട്ടാഞ്ചേരി ഡച്ച് കൊട്ടാര ചുവർ ചിത്രങ്ങൾ , പരദേശി ജൂതപ്പള്ളി (സെനഗോഗ്), വാണിജ്യ തെരുവുകൾ ,വ്യവസായ ശാലകൾ എന്നിവ ദേശ പൗരാണിക തയുടെ പ്രകടമായ പ്രതിഫലനങ്ങളാണ്.. ഹൈന്ദവ ക്ഷേത്രങ്ങൾ, ക്രൈസ്തവ ദേവാലയങ്ങൾ, മുസ്ലീം പള്ളികൾ, ജൈന ക്ഷേത്രo, തുടങ്ങിയവയുടെ നാടാണിത്. തമിഴ് ബ്രാന്മണ അഗ്രഹാരങ്ങളിലെ അരിപ്പൊടി കോലങ്ങളും , ഗുജറാത്തി ഭവനങ്ങളിലെ നിറചാർത്തിൻ്റെ രംഗോലിയും ,ക്ഷേത്ര കളമെഴുത്തും തുടങ്ങിയ കലാരചനകൾ ,ക്ഷേത്ര കലകൾ , തനത് സാമൂഹിക അവതരണ രുപങ്ങൾ എന്നിവ മട്ടാഞ്ചേരിയുടെ കാഴ്ചവിരുന്നാണ്. വടക്കേയിന്ത്യൻ സമൂഹത്തിൻ്റെ ദീപാവലി ,ഹോളി ,മകര പൊങ്കൽ ,നവരാത്രിയാഘോഷം ,ഗണേശോത്സവം ,ഉത്സവ പൂരങ്ങൾ , കൊങ്കണി ക്ഷേത്ര ആറാട്ട് തുടങ്ങിയവ മട്ടാഞ്ചേരിയുടെ വിശേഷ കാഴ്ചകളാണ്.. ഹിന്ദി ,ഗുജറാത്തി ,കൊങ്കണി, തമിഴ് ,കന്നഡ ,മറാഠി, ഉറുദു , തുളു ,ബംഗാളി ,തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവരുടെയും ദേശമാണ് മട്ടാഞ്ചേരി. ഭക്ഷണ വൈവിധ്യതയിൽ അപൂർവ്വമായ ഭക്ഷ്യവിഭവങ്ങളും , പഴങ്ങൾ , പച്ചക്കറികൾ, ഉണക്ക ഫലങ്ങൾ   എന്നിവയും ഇവിടെ സുലഭമാണ്. ദേശീയോദ്ഗ്രഥനത്തിൻ്റെ ദേശമായാണ് മട്ടാഞ്ചേരി അറിയപ്പെടുന്നത്..