ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

3  ഏക്കർ ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

സ്കൂളിൽ 3 കെട്ടിടങ്ങളിലായി ഒരു ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും 9 ക്ലാസ് മുറികളും ഉണ്ട്

കമ്പ്യൂട്ടർ ലാബിൽ ഏകദേശം 21 കമ്പ്യൂട്ടറുകളോളം ഉണ്ട് അതിൽ 15 എണ്ണം ബഹു M L A  ശ്രീ ഐ സി ബാലകൃഷ്ണൻ അവർകളുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ചവയാണ്.

സ്കൂളിൽ ബ്രോഡ് ബാൻഡ്, വൈഫൈ, ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ് .

-വിദ്യാർഥികളുടെ പഠനാവശ്യത്തിനായി രണ്ട്‌ പ്രോജെക്ടറുകൾ ഉണ്ട് .

കുട്ടികൾക്കായി 4 കെട്ടിടങ്ങളിലായി ബാത്ത് റൂം സജ്ജീകരിച്ചിരിക്കുന്നു. അതിൽ ഒരു  കെട്ടിടം പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും ലഭിച്ചതാണ് .

സ്കൂളിന് ആവശ്യമായ വെള്ളം  10 ആം വാർഡ് കുടിവെള്ള പദ്ധതിയിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട് .

സ്കൂളിനോടെ ചേർന്ന്  കായിക മത്സരങ്ങൾക്ക് അനുയോജ്യമായ കളിസ്ഥലം ഉണ്ട് .

കലപരിപാടികൾ നടത്തുന്നതിനായി ആധുനിക സൗകര്യങ്ങളോട്കൂടിയ സ്റ്റേജ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നു.