പുഞ്ചിരി തൂകി നിന്ന വാനമിതാ മങ്ങുന്നു
ഇരുൾ മൂടിയ നേരം കുഞ്ഞുചെടിയുടെ നെഞ്ചിൽ
ഒരു തെല്ലു ഭയം വന്നു തിങ്ങുന്നു
ഭൂമി ദേവി ക്ഷിപ്ര കോപത്തോടുകൂടി
അതാ തുടങ്ങുന്നു മഹാമാരി
കുഞ്ഞു ചെടി ഭയ ചകിതയായി നോക്കി
വൻ മരങ്ങൾ പോലും കടപുഴകി
ഏതോ ഒരു കരസ്പർശം തലോടിയനേരം
കുഞ്ഞുചെടി മണ്ണിൽ നിന്നും കുഞ്ഞി കൈകളിലേക്ക്
പുതുജീവിതം നോക്കി നോക്കി