ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/പെൺപൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
പെൺപൂവ്

വിരിയുവാൻ കൊതിയുണ്ടൊരു പൂവിന്
പിരിയുവാൻ വിധിയുണ്ടൊരാ പൂവിന്
കരയുവാൻ മടിയുണ്ടൊരാ പൂവിന്
പറയുവാൻ പലതുണ്ടൊരാ പൂവിന്
ഇതളുകൾ നനവുകൾ നേർത്ത
നിശ്വാസങ്ങൾ
ഇന്നത്തെ പുലരിതൻ പുണ്യങ്ങളായി
അരുവികൾ കുരുവികൾ ആകാശ
മേഘങ്ങൾ
അലതല്ലും കാറ്റിന്റെ കൂട്ടുകാരായ്
ഇവളെ പുൽകുവാൻ കുളിരുള്ള ഓർമ്മകൾ
ഇവിടേക്ക് പാറുന്ന ശലഭങ്ങളായ്
അവളെ നോക്കുവാൻ മിഴിയുള്ള താരങ്ങൾ
അകലെയായ് തെളിയുന്ന നാളങ്ങളായ്
പറവയെപ്പോലെ വിണ്ണിന്റെ കീഴെ
പാറിപ്പറക്കുവാൻ അവൾക്കുണ്ടൊരു മോഹം
നദികളെപ്പോലെ മണ്ണിന്റെ മേലെ
ഒഴുകിക്കളിക്കുവാൻ അവൾക്കുണ്ടൊരു മോഹം
നദികളെപ്പോലെ മണ്ണിന്റെ മേലെ
ഒഴുകിക്കളിക്കുവാൻ അവൾക്കുണ്ടൊരു മോഹം
മരവിച്ച കാലുകൾ തെല്ലൊന്നു നീക്കുവാൻ
തിരകളെപ്പോലെ തീരത്തിൻ ചാരെ
മണലിലേക്കലിയുവാൻ അവൾക്കുണ്ട് സ്നേഹം
മലകളെപ്പോലെ മാനത്തിൻ കൂടെ
കഥകളാൽ കൂടുവാൻ അവൾക്കുണ്ട് പ്രേമം
ദുഃഖങ്ങളേകിയ മുള്ളുകൾ കളയുവാൻ
മഴമുത്ത് നൽകിയ കൊലുസ്സുകൾ അണിയുവാൻ
സ്വപ്നങ്ങൾ തന്നൊരാ മുത്തുകൾ
പൂക്കുവാൻ പുഞ്ചിരിക്കാറ്റിനെ ചുണ്ടിലായ്
നുകരുവാൻ .........................................
അവൾ‍ക്കുണ്ട് സ്നേഹം അവൾക്കുണ്ട് പ്രേമം
അണിയുവാൻ പൂുക്കുവാൻ നുകരാൻ അത്ഭുതം...
(വിരിയുവാൻ)

അൻഹ ടി എസ്
പ്ലസ് വൺ ബയോളജി സയൻസ് ശ്രീ കൃഷ്ണ എച്ച് എസ് ഗുരുവായൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത