ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/അക്ഷരവൃക്ഷം/ കൊറോണയും പോരാളികളും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും പോരാളികളും

കോവിഡ് ഭീതിയിൽ ലോകം വിറങ്ങലിച്ചു. കോവിഡ് ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിലാണ്. വളരെ അധികം ആളുകൾ മരണപ്പെട്ടു. 21 ദിവസം അടച്ചിരുന്നില്ലെങ്കിൽ ഇന്ത്യ 21 വർഷം പിറകിലേക്ക് തളളപ്പെടും. കൊറോണയെ നേരിടാനുള്ള വഴി സാമൂഹികാകലം പാലിക്കൽ മാത്രം. ജനതകർഫ്യൂവിനെക്കാളും കടുത്ത കർഫ്യൂ . കൊറോണയ്ക്ക് പ്രധാനമന്ത്രിയുടെ വ്യാഖ്യാനം Koi road par na nikale - ആരും നിരത്തിലിറങ്ങരുത് . രാജ്യത്തെ എല്ലാ പ്രവർത്തനങ്ങളും നിർത്തി വയ്ക്കുന്നത് വലിയ സാമ്പത്തികാഘാതം ഉണ്ടാക്കും. എങ്കിലും ജനങ്ങളുടെ സുരക്ഷിതത്വത്തിന് ഇത്  പ്രധാനമാണ്. കൊറോണ എന്ന മഹാമാരിയെ എത്രത്തോളം പിടിച്ചുകെട്ടാനാകുമെന്ന് നമ്മുടെ പ്രവർത്തികൾ തീരുമാനിക്കും. വീടിന് പുറത്തേക്ക് വയ്ക്കുന്ന ഒരോ അടിയും കൊറോണ വൈറസിനെ ഉള്ളിലേക്ക് ക്ഷണിക്കുന്ന കാൽവെയ്പ്പായിരിക്കും. നമ്മുടെ ജീവൻ രക്ഷിക്കാൻ സ്വജീവൻ അർപ്പിച്ചിരിക്കുന്നവരെ നാം ഓർക്കണം. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ  ഒരു മരുന്നും കഴിക്കരുത്. അഭ്യൂഹങ്ങളിലും അന്ധവിശ്വാസങ്ങളിലും വീഴരുത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ആരോഗ്യ രംഗത്തുള്ളവരും നൽകുന്ന നിർദേശങ്ങൾ അനുസരിക്കുക. നമ്മൾ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, തിരിച്ച് വീട്ടിൽ വരുമ്പോൾ കൈയും കാലും വൃത്തിയായി കഴുകുക. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യണം. ആശുപത്രികളിൽ ഡോക്ടർമാരും നേഴ്സുമാരും അവരുടെ ആരോഗ്യം പോലും മറന്ന്, വരുന്ന രോഗികളെ ശുശ്രൂഷിക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ പോലീസ് ഉദ്യോഗസ്ഥന്മാരും റോഡിലിറങ്ങുന്നവരെ ഉപദേശിക്കുകയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നു. വീടുകളിൽ കഴിയുന്നവർക്കു വേണ്ടി മരുന്നുകൾ ,പലചരക്കുകൾ എന്നീ ആവശ്യ സഹായങ്ങൾ എത്തിച്ചു  കൊടുക്കുന്നു. അതുപോലെ മരണാനന്തര ചടങ്ങുകൾക്കുള്ള സാധനങ്ങൾ വരെ പോലീസുകാർ എത്തിച്ച സംഭവങ്ങൾ വരെ ഉണ്ട് .ഇവരെയാണ് നാം ആദരിക്കേണ്ടത്.

രഞ്ജിത
8 C ശിവറാം എൻഎസ്എസ് ഏച്ച്‌ എസ് എസ്
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം