ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/അക്ഷരവൃക്ഷം/ ഒരുമിച്ചു നിൽക്കാം കരുതലോടെ........

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിച്ചു നിൽക്കാം കരുതലോടെ........
പ്രളയത്തിൽ മനുഷ്യർ ഒരുമിച്ചുനിന്നത്പോലെ ഇനിയും ഒരു പ്രശ്നം സൃഷ്ടിച്ചാൽ അവർ ഒന്നിച്ചു നിൽക്കും എന്ന് കരുതി ദൈവം ഒരു വിപത്തിനെ കൂടി സൃഷ്ടിച്ചു. അതിനെ പതിയെ ഭൂമിയിലേക്ക് ഇറക്കുകയും ചെയ്തു അത് ഉമിനീരിലൂടെ ഒരു മനുഷ്യനിലേക്ക് എത്തിച്ചേരും പിന്നെയത്  മൂക്കിലൂടെയും വായിലൂടെയും നമ്മുടെ ഉള്ളിലേക്ക് കടക്കും പിന്നെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്.... ഇത് ചൈനയിൽ പകർന്നതോടെ അവിടെയുള്ള ഇറ്റലിക്കാരും.. അമേരിക്കക്കാരും.. മലയാളികളും.. സ്വന്തം നാട്ടിലേക്ക് അഭയം പ്രാപിക്കാൻ തുടങ്ങി അങ്ങനെ അവർക്ക് സ്വന്തം നാട്ടിലേക്ക് വരാൻ ഉള്ള എല്ലാ സൗകര്യങ്ങളും ഗവൺമെൻറ് നൽകി കൊടുത്തു... എന്നാൽ ഒരു ക്ഷണിക്കാത്ത അതിഥി കൂടെ അവരുടെ കൂടെ ഉണ്ടായിരുന്നു...അത് വേറെ ആരും ആയിരുന്നില്ല ദൈവം നമ്മെ പരീക്ഷിക്കാൻ വേണ്ടി സൃഷ്ടിച്ച കൊറോണ എന്ന 19 കാരനായ ആയിരുന്നു.. അവൻ ഹരിത ഭംഗിയും പച്ചപ്പും നിറഞ്ഞുള്ള കേരളത്തെ ആയിരുന്നു അടുത്തതായി ഉന്നം ഇട്ടത് എന്നാൽ ഒരു പ്രശ്നം അവനവിടെ നേരിടേണ്ടിവന്നു ഈ കേരളത്തിലെ മനുഷ്യർ അത്ര സാധാരണക്കാരെ അല്ലായിരുന്നു എന്തുവന്നാലും ഒറ്റക്കെട്ടായി ചങ്കുറച്ച് നിൽക്കുന്നവർ ആയിരുന്നു. അങ്ങനെ അവൻ കേരളത്തിലെ ഒരു പെൺകുട്ടിയുടെ മേൽ പ്രവേശിച്ചു... ഒരു 63 കാരൻറെ ജീവനും എടുത്തു. കേരളത്തെ അവൻ ചവിട്ടി താഴ്ത്താൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴും കേരളം അവനെ പിടിച്ചു പാതാളത്തിലേക്ക് ഇടാനും ശ്രമിച്ചുകൊണ്ടിരുന്നു. ഓരോ നിമിഷവും അവൻ കേരളത്തെ നശിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ ഞങ്ങളുടെ കേരളത്തെ വിട്ടുകൊടുക്കില്ലെന്ന ഉറച്ച വാശിയോടെ കേരളവും അവനെ നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു ഇതിൻറെ ഉത്ഭവ കേന്ദ്രമായ ചൈനയിൽ ഞങ്ങൾക്ക് രോഗംബാധിച്ചല്ലേ.. പിന്നെ മറ്റുള്ളവർ എന്തിനാണ് രോഗ മുക്തരായി ഇരിക്കുന്നത് എന്ന് കരുതി അവരുടെ ശരീരത്തിൽ കൂടി ഉമീനീർ പറ്റിച്ച് അവരെക്കൂടി രോഗമുള്ളവർ ആക്കി മാറ്റുമായിരുന്നു എന്നാൽ കേരളം അങ്ങനെയായിരുന്നില്ല തനിക്ക് രോഗമുണ്ടെന്ന് അറിഞ്ഞാൽ അപ്പോൾതന്നെ അയാൾ തന്നെ ആശുപത്രിയിൽ എത്തിക്കണമെന്ന് അധികൃതരെ അറിയിക്കും ആ നിമിഷം തന്നെ തങ്ങളുടെ ജീവൻ പണയപ്പെടുത്തി ഓരോ ആംബുലൻസ് കാരനും ഡോക്ടർമാരും നഴ്സുമാരും തയ്യാറെടുക്കും. അഥവാ അയാൾ ആരെയും അറിയിച്ചില്ലെങ്കിൽ തന്നെ അയാളെ നാട്ടുകാർ തൂക്കി കൊണ്ട് പോകുകയും ചെയ്യും. അങ്ങനെ കേരളത്തിലുള്ള ഓരോ പൗരനും മുഖ്യമന്ത്രി അടക്കമുള്ള എല്ലാവരും അതിനെ പിടിച്ചുകെട്ടാൻ ഉള്ള ശ്രമം ഊർജിതമാക്കി കൊണ്ടിരുന്നു. അങ്ങനെ അവർ ജീവനുതുല്യം സ്നേഹിച്ച..കേരളത്തെ.. തിരിച്ചുപിടിച്ചു. ഈ ലോകത്തെ വിറപ്പിച്ച ഞാൻ എന്തുകൊണ്ട് ഈ കൊച്ചു കേരളത്തെ ഒന്നും ചെയ്യാൻ പറ്റിയില്ല എന്ന നിരാശയോടെ കൊറോണ എന്ന 19 കാരൻ തൻറെ സൃഷ്ടാവിനെ അടുത്തേക്ക് തന്നെ തിരിച്ചുപോയി  ......
മുഹമ്മദ് സാദിഖ് എ.
7. E ശിവറാം എൻഎസ്എസ് എച്ച്എസ്എസ് കരിക്കോട്
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം