ശിവഗിരി എച്ച്.എസ്.എസ് വർക്കല/അക്ഷരവൃക്ഷം/ കോവിഡ് -19
കോവിഡ് -19 എട്ടോളം വൈറസുകൾ ചേർന്ന ഒരു വൈറസ് കുടുംബമാണ് കൊറോണ വൈറസ്. ഇതിൽ 2019 ഡിസംബറിൽ ചൈനയിൽ വുഹാനിൽ ന്യുമോണിയ ബാധിച്ച് എത്തിയ ആളുകളിൽ കണ്ടെത്തിയ തുടക്കത്തിൽ Mcov (നോവൽ കൊറോണ വൈറസ് ) എന്നും ഇപ്പോൾ ഔദ്യോഗികമായി നാമകരണം ചെയ്ത SARS -cov-2 എന്ന ജനിതക ഘടനയിൽ മാറ്റം വന്ന കൊറോണവൈറസ് മൂലം ഭീതി പരത്തി പടർന്ന് പിടിക്കുന്ന അസുഖത്തെയാണ് Corona virus disease 19 അല്ലെങ്കിൽ - കോവിഡ് 19 എന്ന് പറയുന്നത്. ഒരുജീവ കോശത്തിനുള്ളിൽ അല്ലാതെ വളരാനോ പെറ്റുപെരുകാൻ കഴിവില്ലാത്ത ജീവ കണങ്ങളാണ് വൈറസുകൾ. അതായത് ഇവ ഒരു ജീവ കോശത്തിനു പുറത്ത് നിർജീവമാണ് വൈറസിന് സ്വതന്ത്രമായി വളരാനോ പെരുകാനോ കഴിയില്ല. എന്നാൽ ഒരു ജീവ കോശത്തിനുള്ളിൽ എത്തിയാൽ ഇവ വളരാനും പെരുകാനും തുടങ്ങും. അതായത് വൈറസുകൾ കോശത്തിന് അകത്ത് ജീവനുള്ളവയും ആണ്. സൂക്ഷ്മജീവികൾ ആയ ബാക്ടീരിയകളെക്കാൾ ചെറുതാണ് ഇവ. ഉദാഹരണം പറയുകയാണെങ്കിൽ ജലദോഷം നമ്മൾ നിസ്സാരമായി തള്ളിക്കളയുക ഒരു രോഗമാണ്, അത് ഒരു വൈറസ് രോഗമാണ്. അതുപോലെതന്നെ ഡെങ്കിപ്പനി , പേപ്പട്ടി വിഷബാധ, മഞ്ഞപ്പിത്തം, എയ്ഡ്സ് ,നിപ്പ , കോവിഡ് -19 തുടങ്ങിയവയെല്ലാം വൈറസ് രോഗങ്ങൾ ആണ് അതുപോലെതന്നെ നമുക്കെല്ലാവർക്കും കടന്നുവരുന്ന ഒരു ചോദ്യമാണ് ' എന്താ വൈറസ് വാക്കിന്റെ അർത്ഥം? ലാറ്റിൻ ഭാഷയിൽ വിഷം അല്ലെങ്കിൽ ദോഷകരമായ വസ്തു എന്ന അർത്ഥം വരുന്ന പദത്തിന്റെ ഉത്ഭവം നാം ഈ രോഗത്തിലൂടെ ഒന്ന് മനസ്സിലാക്കി. പണത്തിനും പവറിനും വിലയില്ലാതായ നിമിഷം. പണമുണ്ട് പക്ഷേ കാര്യമില്ല. ഐസൊലേഷൻ വാർഡിൽ പോയി നോക്കിയാലും കാശുള്ളവൻ ആണെന്ന് പറഞ്ഞാലും പ്രത്യേകം പരിഗണനയോ സൗകര്യങ്ങളോ ഒന്നും ഇല്ല. എല്ലാം ഉണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. ഇതല്ലോ ഞാനും നിങ്ങളും സ്നേഹിക്കുന്ന ദുനിയാവിന്റെ അവസ്ഥ. ഒരു പക്ഷെ മരുന്നു ഉണ്ടായിരുന്നുവെങ്കിൽ കൊറോണ പാവപ്പെട്ടവന്റെ പ്രശ്നമായേനെ മരുന്നില്ലാത്തതിനാൽ മനുഷ്യൻ്റെപ്രശ്നമായി. എലിനേയും, വവ്വാലിനേയും, കുരങ്ങിനെ യും കോഴിനെയും മനുഷ്യനും പേടിച്ചു മനുഷ്യൻ മനുഷ്യനെ ഇത്രയും പേടിച്ച കാലം മുൻപ് ഉണ്ടായിട്ടില്ല. കൊറോണ മനുഷ്യനെ കീഴടക്കുമ്പോഴും ചെറുപുഞ്ചിരിയോടെ കൊറോണയോട് പൊരുതുന്ന മാലാഖമാർ. വിശപ്പിനേക്കാൾ വലിയ മതവും വിശപ്പകറ്റുനവരെക്കാൾ വലിയ ദൈവങ്ങളും പ്രപഞ്ചത്തിലില്ല. മാതാവിനെ സ്നേഹം കൊണ്ടും പിതാവിനെ ബഹുമാനം കൊണ്ടും ദൈവത്തെ ഭക്തി ഗുരുവിനെ ആദരവ് കൊണ്ടും സുഹൃത്തിനെ നന്മ കൊണ്ടും ശത്രുവിനെ ക്ഷമ കൊണ്ടും ജയിക്കാൻ കഴിഞ്ഞാൽ ജീവിതം വിജയിച്ചു.അകത്തിരികാം ഇനിയും പുറത്തിറങ്ങാൻ. Stay at home, and be safe
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം