ശിവഗിരി എച്ച്.എസ്.എസ് വർക്കല/അക്ഷരവൃക്ഷം/എ ഫോർ ആപ്പിൾ ബി ഫോർ ബോൾ സി ഫോർ ............. , സി ഫോർ കോറോണക്കാനോ

Schoolwiki സംരംഭത്തിൽ നിന്ന്
എ ഫോർ ആപ്പിൾ ബി ഫോർ ബോൾ സി ഫോർ ............. , സി ഫോർ കോറോണക്കാനോ

🙃🙃🙃 വർഷം 2032. എ ഫോർ ആപ്പിൾ , ബി ഫോർ ബോൾ , സി ഫോർ ........ പറ ടീച്ചറെ, സി ഫോർ കൊറോണ. കോറോണയോ . !അതെന്താ? കോവിഡ് 19.അതായത് corona വൈറസ് ഡിസീസ് . 2019.ഓ ഞാൻ കേട്ടിട്ടുണ്ട്, അമ്മൂ നീ കേട്ടിട്ട് ഉണ്ടോ? "ഏയ്‌ ഇല്ലന്നെ ". കിഷോർ കേട്ടിട്ട് ഉണ്ടന്ന ല്ലേ പറഞ്ഞത്. അവനോട് തന്നെ ചോദിക്കാം. "കിഷോർ എന്താ ഇത്? " " നിങ്ങൾ വീട്ടിൽ ചെന്ന് ചോദിക്ക്, അപ്പൊ അറിയാം. " "അല്ല നമ്മൾ 7ആം ക്ലാസിൽ ആയി. എന്നിട്ടും ടീച്ചർ എന്തിനാ എ ഫോർ ആപ്പിൾ എന്നും ബി ഫോർ ബോൾ എന്നൊക്ക പറയുന്നേ? "അതിലും കാര്യം ഉണ്ടെന്നു കൂട്ടിക്കോ, ഈ കാലഘട്ടത്തിൽ ഉയരാൻ പൊതു വിജ്ഞാന ം ആവശ്യം ആണെന്ന്." അവന്റ ഒരു വൃത്തികെട്ട ചിരി, ഹും, എല്ലാം അറിയാം എന്നാ വിചാരം. കഴുത. 'അവനെ അങ്ങനെ ഒന്നും പറയല്ലേ...'"നിനക്കെന്താ? അച്ഛൻ ജോലി കഴിഞ്ഞു വരുമ്പോൾ ചോദിക്കാൻ പറ്റിയ കാര്യം തന്ന, കൊറോണ . " 'ഈ അമ്മോന്റെ ഒരു കാര്യം, എനിക്ക് ഇങ്ങനെ ഒന്നും ഇല്ലല്ലോ, '.

സ്കൂൾ പൈപ്പ് തുറന്ന് കഴുകി വൃത്തി ആക്കിയ വി. കെ. സി യുടെ പുത്തൻ ചെരുപ്പ് കാലിൽ ഒന്ന് കയറ്റി ഇട്ടു കൊണ്ട് സ്കൂൾ വിട്ട നേരം ആശ എന്തൊക്കെ യോ ചിന്തിച്ചു നടന്നു. "ഇതെന്താ ആശ മോളെ ഈ ലോകത്ത് ഒന്നും അല്ലേ?? "വർഗീസ് ചേട്ടനാണ്. 'ചേട്ടാ എന്താ ഈ corona? മരങ്ങൾ വെട്ടുന്ന തിരക്കിൽ അയാൾ അവളെ ഒന്നുകൂടി പതിയെ നോക്കി. "ആ അതൊരു കാലം ആയിരുന്നു. വീട്ടിൽ അടഞ്ഞു കിടന്ന കാലം, പോലീസിൽ നിന്നും അടി കിട്ടിയ കാലം,........ 'അല്ല ചേട്ടന് ഈ മരം മുറിക്കാൻ എങ്ങനെ തോന്നുന്നു? തണൽ വൃക്ഷങ്ങൾ ഭൂമി യ്ക്ക് ഒരു അലങ്കാരം അല്ലേ?. ' " പോ പെണ്ണെ, ജോലി ചെയ്യാൻ സമ്മതിക്കത്തില്ല. കൂടാതെ ചെറിയ വായിൽ വലിയ വർത്താനവും, വേണ്ട, വേണ്ട ഓടിക്കോ ഇവിടന്നു, '

നടപ്പിൽ വേഗത കുറഞ്ഞു എങ്കിലും, ചിന്തകളുടെ വേഗത കൂടുകയാണ് ഉണ്ടായത്. മനുഷ്യൻ തന്നെ എല്ലാം നശിപ്പിച്ചു. പുസ്തക താളുകളിൽ മാത്രം ആയി വയലുകളും, മലകളും, പിന്നെ എന്താ , ആ പുഴകളും ചുരുങ്ങി. ബഹു നില കെട്ടിടങ്ങൾ അല്ലേ എല്ലായിടത്തും '.വീട്ടിൽ ചെന്നാൽ അച്ഛനോട് ന്യൂഡിൽസ് വാങ്ങാൻ പറയണം. അല്ലെങ്കിൽ അച്ഛൻ അമ്മയോട് കഞ്ഞിയും , പയറും, ചമ്മന്തിയും ഒക്കെ ഉണ്ടാക്കാൻ പറയും. എന്നാലും എനിക്കത് ഇഷ്ടം ആണ്. കാരണം അതിനാണ് രുചിയും ഗുണമേന്മയും. മനുഷ്യന്റെ അത്യാഗ്രഹങ്ങൾക്ക് വഴങ്ങിയ ഭൂമിയിൽ ഇനി അവശേഷിക്കുന്നത് കുറച്ചു മനുഷ്യ ജീവൻ മാത്രം ആണ്. പരിസ്ഥിതിയെ സംരക്ഷിച്ചുകൂടെ?.............. ഉം, പരിഗണിക്കാൻ കഴിയുന്ന വിഷയം തന്ന.

വീട്ടിലെത്തി തോളിൽ നിന്നും ബാഗ് ഊരിയ ഉടനെ അച്ഛനെ തിരക്കിയതു corona, corona എന്ന് വിളിച് ആണ്. അച്ഛാ എന്താ ഈ കൊറോണ ?? "അച്ഛൻ മറുപടി പറയാൻ തുടങ്ങി. അതിവേഗം ഓടി കൊണ്ടിരിക്കുന്നു ലോകത്തെ ഒരു ചെറു വൈറസ് ഒറ്റയടിക്ക് നിശ്ചലമാക്കി. എല്ലാം താൻ എന്ന ഭാവത്തിൽ ലോകം ഭരിച്ചിരുന്ന മനുഷ്യന്റെ പദ്ധതികൾ എല്ലാം കണ്മുന്നിൽ തകർന്ന് പോയി. വിദൂരങ്ങളി ലേക്ക് പോയവർക്ക് എല്ലാം തല താഴ്ത്തി സ്വന്തം വീട്ടിലേക്ക് മടങേണ്ടി വന്നു., മോളെ, 2020തിൽ ലോകത്തെ ആകമാനം വിറപ്പിച്ച വൈറസ് ബാധയാണ് corona. അതായത് കോവിഡ് 19 അന്നൊക്കെ നാട് മുഴുവൻ ലോക്ക് ഡൌൺ ആക്കി. വീട്ടിൽ നിന്നും വെളിയിൽ ഇറങ്ങാൻ കഴിയില്ല., വല്ലാത്ത ഒരു അവസ്ഥ. ഒരുപാട് പേര് മരണപ്പെട്ടു. ചൈനയിൽ നിന്നുമാണ് ഈ വൈറസ് ബാധ പൊട്ടി പുറപ്പെട്ടതു. വ്യക്തം ആയി പറഞ്ഞാൽ ചൈന എന്ന രാജ്യത്തെ വുഹാൻ എന്നാ സ്ഥലത്തെ അറവുശാലയിൽ നിന്ന്. അതിനു മുൻപ് കേരളതെ വിറപ്പി ച്ചു നിപ്പ വൈറസും എത്തിയിരുന്നു.

കൈ ഒന്ന് ആഞ്ഞു മുന്നോട്ടു നീട്ടി തല ചൊറിഞ്ഞു കൊണ്ട് ആശ പറഞ്ഞത് ഇങ്ങനെ ആണ്. "എല്ലാം നശിപ്പിക്കുന്ന മനുഷ്യനു വരുന്ന വലിയ വിപത്തുകളിൽ ചെറിയതാണ് ഈ കൊറോണ പരിസ്ഥിതിയോടും, ജീവ ജന്തു ജാലങ്ങളോടും മനുഷ്യൻ ചെയ്യുന്ന അതിക്രമങ്ങൾക്ക് അറുതി വരുന്നത് വരെ വരും തലമുറ പഠിക്കുന്നത് ഇങ്ങനെ ആയിരിക്കും, അച്ഛആാാാ..... എന്താ മോളെ...

എ ഫോർ ആപ്പിൾ ബി ഫോർ ബോൾ സി ഫോർ കൊറോണ

പവിത്ര എസ്. ആർ
9 എ ശിവഗിരി എച്ച്.എസ്.എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ