അപ്പുവിന്റെ മുത്തച്ഛൻ
ഒരു ചെറിയ ഗ്രാമം അവിടെ അപ്പു എന്ന് പറയുന്ന കൊച്ചു ബാലൻ ഉണ്ടായിരുന്നു അവൻ അവന്റെ മുത്തശ്ശന്റെ കൂടെയാണ് താമസിക്കുന്നത് അവന്റെ അച്ഛനും അമ്മയും പട്ടണത്തിലാണ് അവർ അവനെ കാണാൻ ഇടയ്ക്കിടെ പട്ടണത്തിൽ നിന്ന് വരും അവൻ മുത്തശ്ശന്റെ കൂടെ താമസിക്കുന്നതായിരുന്നു ഇഷ്ടം അവന്റെ മുത്തശ്ശന് മരങ്ങളോടും ചെടികളോടും ഒരു പ്രത്യേക അടുപ്പമായിരുന്നു മുത്തശ്ശൻ എല്ലാ ദിവസവും മുറ്റത്തും പറമ്പിലുമൊക്കെ ഓരോ ചെടി നടുമായിരുന്നു അപ്പോൾ അപ്പു ചോദിക്കും എന്തിനാ മുത്തശ്ശാ ഇത്രയും ചെടികൾ അപ്പോൾ മുത്തശ്ശൻ പറയും അപ്പു.. ഇത് കൊണ്ട് നമുക്ക് കുറേ ഉപകാരങ്ങൾ ഉണ്ട് നമുക്ക് നല്ല തണൽ തരും പഴങ്ങൾ തരും...... നീയൊക്കെ വലുതാവുമ്പായേക്കും ഇത് വലിയ മരമായിട്ടുണ്ടാവും ഇത് നിങ്ങൾകൊക്കെ കുറേ ഉപകാരങ്ങൾ ചെയ്യും അങ്ങനെ കുറേ കാലങ്ങൾ കടന്നു പോയി മുത്തശ്ശൻ വയ്യാതായി ഒരിക്കൽ മുത്തശ്ശൻ പെട്ടെന്ന് അസുഗം പിടിപെട്ടു മരിച്ചു അപ്പുവിന് അതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു അവന്റെ അച്ഛനും അമ്മയും വന്നു അവൻ അവരുടെ കൂടെ പോയി അങ്ങനെ കുറേ വർഷങ്ങൾ കയിഞ്ഞു.... അവൻ മുത്തശ്ശനോടൊപ്പം ബാല്യകാലം ചിലവിട്ട വീട്ടിലേക്ക് പോയി അവിടെ മരങ്ങളൊക്കെ മുത്തശ്ശൻ പറഞ്ഞ പോലെ വലുതായി പഴങ്ങൾ തരാൻ പാകത്തിലായി കൈഞ്ഞിരുന്നു അവൻ അന്ന് മുതൽ മുത്തശ്ശന്റെ ഓർമക്കായി ഓരോ ചെടി വീതം നാടുമായിരുന്നു......
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ
|