ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/മലയാളമെ മാപ്പുതരൂ....

Schoolwiki സംരംഭത്തിൽ നിന്ന്
മലയാളമെ മാപ്പുതരൂ....

മനോഹാരിതയിലും ലാളിത്യത്തിലും
മറ്റുഭാഷകൾതൻ കണ്ണേറുകൊണ്ടിട്ടാവാം
പരിശുദ്ധമാം മമ മലയാളത്തിൻ തനിമ,
ഇല്ലായ്മയിലേയ്ക്ക് വഴുതിവീണത്...

ഈശ്വരന്റെ നിവേദ്യമായ് ഞാൻ കരുതിയ
മലയാളമാണോ ഇന്ന് നിശബ്ദതയിലേക്ക്
തെന്നി നീങ്ങിക്കൊണ്ടിരിക്കുന്നത് ?

എന്റെ ജനനിയ്ക്ക് തുല്യമായി ഞാനാരാധിച്ച
മാതൃഭാഷയാണോ ഇന്ന് ഇരുളിന്റെ മുറിയിൽ
ബന്ധിക്കപ്പെട്ടിരിക്കുന്നത് ?

പരമാർത്ഥത്തിൽ നീ തന്നെയല്ലേ,
നമ്മുടെ സംസ്കാരത്തെ വാനോളമുയർത്തിയത് ?
നീ തന്നെയല്ലേ,
എന്നെ അറിവിന്റെ വഴിയിലേക്ക് നയിച്ചത് ?

നിഷ്കളങ്കമായ നിന്റെ, ശോചനീയാവസ്ഥ ദർശിക്കാൻ
എനിക്കാഗ്രഹമില്ല, എന്റെ മനസ്സതിനനുവതിക്കുകയുമില്ല...
നിന്റെയീ ദുരവസ്ഥയ്ക്കു ഞാനും നിമിത്ത-
മായിട്ടുണ്ടെങ്കിൽ മാപ്പു തരൂ
നിന്റെ പുത്രിയോട് ക്ഷമിയ്ക്കൂ...

വിദ്യാമോൾ
6 F ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത