ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതം

തിക്കിയും തിരക്കിയും തിടുക്കത്തിലിങ്ങനെ നെട്ടോട്ടം ഓടുന്നു നീ

മണ്ണോടു മണ്ണായി
കാറ്റോടു കാറ്റായി
മഞ്ഞോടു മഞ്ഞായി
എങ്ങോട്ടോടി മറയുന്നു നീ

ഉടുക്കാതെയുറങ്ങാതെ
നിലം പോലും തൊടാതിങ്ങനെ
എങ്ങോട്ടു പോകുന്നു നീ

അമൃത ജീവിത ബോധം മറന്നിട്ട് കാറ്റിൽ പറക്കുന്ന
പട്ടങ്ങൾ പോലെ
അതിരുകളില്ലാ ആകാശം പോലെ
എങ്ങോട്ടോടി മറയുന്നു നീ

തിരക്കിട്ട ജീവിതം നടുവിൽ
ഓടികൊണ്ടിരിക്കുന്ന
യന്ത്രങ്ങൾ പോലെ നി
എങ്ങോട്ടു പോകുന്നു നീ

ആരാണു നീ . . . . '
ആരാണു നീ . . . .
ആരാണു നീ . . . . . . . . . .

                 

അനുതാര എസ്
7 C ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത