ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

ലോക മാകും തണൽ വൃക്ഷത്തെ
വേരോടെ പിഴുതെറിയുവാൻ
കടൽ കടന്നു വന്നൊരു
മഹാമാരിയാം കോവിഡ്

      അദൃശ്യമാം ഇവനൊരു
      കൊടുങ്കാറ്റായി ആഞ്ഞടി-
      ക്കുന്നു തൻ കൈകളിൽ
      ഞെരുക്കിടുന്നു ഭൂമിയെ
പൂവിതളാം കൂട്ടത്തെ
കൊഴിച്ചുകളഞ്ഞതും
കൂടാം കാനനത്തെ
എരിച്ചുകളഞ്ഞതുമി മാരി...

          പ്രളയമാം ദുരിതത്തെ
          അധിജീവിച്ചവർ നമ്മൾ
          എങ്കിലിതുപോൽ വരാ-
          നുണ്ടോ വേറെ ഈ
          മണ്ണിൽ ...

തുടരണം ജാഗ്രത നിർ -
ദേശങ്ങളൊക്കെ നാം
തടയണം മാരിയെ.....
തുണക്കണം ഭൂമിയെ.......
           
                    

ശ്രേയ. എസ്
7 G ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത