ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/എന്റെ ഒരു ചെറിയ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഒരു ചെറിയ കഥ

അതി രാവിലെ വളരെ വേഗത്തിൽ കുളിച്ചു റെഡി യായി പുറത്തേക്കു ഇറങ്ങുന്ന അച്ഛനെ നോക്കി രാജു എന്ന 8 വയസ്സ് കാരൻ ചോദിച്ചു " അച്ഛൻ എവിടെക്കാ പോകുന്നത്? " അച്ഛന്റെ മറുപടി " അച്ഛന്റെ കൂട്ടുകാരെ കാണാൻ പോകുന്നു " അത് കേട്ടു രാജു ചോദിച്ചു " അച്ഛാ ഇപ്പൊ എല്ലായിടത്തും ലോക്ക് ഡൌൺ അല്ലെ
നമ്മൾ നിയമം പാലിക്കണം. നമുക്ക് അസുഖം വരാതിരിക്കാൻ അല്ലെ കൂടാതെ രാജ്യത്തിന്റെ സുരക്ഷക്കും. അച്ഛൻ പോകരുത്. " പക്ഷെ ആ മകന്റെ വാക്കുകൾ കേൾക്കാൻ അച്ഛൻ തയ്യാറായില്ല. അയാൾക്കു വലുത് കൂട്ടുകാരുമായി സന്തോഷിക്കുന്നതാണ്.
കുറച്ചു ദൂരം പോയപ്പോൾ പിറകിൽ ഒരു ആൾക്കൂട്ടം.
ഒരാളെ കുറേപേർ ചേർന്ന് ഓടിക്കുന്നു. ഒരാളെ വിളിച്ചു പുള്ളി വിവരം ചോദിച്ചു. അപ്പോഴാണ് അറിയുന്നത് അയാൾ കുറച്ചു ദിവസം മുമ്പ് ഗൾഫിൽ നിന്നും വന്നതാത്രെ പക്ഷെ അയാൾ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. കുറച്ചു ദൂരം പോയപ്പോൾ പോലീസ്കാർ അയാളെ പിടിച്ചു ആശുപത്രിയിൽ കൊണ്ടാക്കി. കൂടാതെ കൂടെ വന്നവരെ നിരീക്ഷണത്തിൽ ആക്കി 14 ദിവസത്തേക്ക്. കൂടെ ഈ അച്ഛനെയും. അയാൾ വീട്ടിലേക്കു ഫോൺ ചെയ്തു. " രാവിലെ എന്റെ മോൻ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു. "
കാര്യം പറഞ്ഞാൽ കുട്ടികൾ ആയാലും അനുസരിക്കണം

ഹരീഷ്‍കുമാർ വി
4 C ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ