ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അക്ഷരവൃക്ഷം/പരലോകത്തെ സത്യം

Schoolwiki സംരംഭത്തിൽ നിന്ന്
പരലോകത്തെ സത്യം

ആകാശത്ത് കാർമേഘങ്ങൾ വ്യാപിച്ചു തുടങ്ങി മഴമേഘങ്ങൾ തങ്ങളുടെ കണ്ണീരിനെ രത്നങ്ങളാക്കി ഭൂമിയിലേക്ക് പൊഴിച്ചു ജനാലക്കമ്പികൾക്കിടയിലൂടെ ആ തണുപ്പിനെ വാരിപ്പുണർ‍ന്ന് വായിൽ പല്ലുപോയ ഒരു മുത്തശ്ശനും മുത്തശ്ശിയും കാലകാലങ്ങൾ തങ്ങൾ കാത്ത് കാത്തിരുന്നുണ്ടായ ആ ഉണ്ണി ഇന്ന് തന്റെ പഠനം പൂർത്തിയാക്കി വലിയ ഉദ്യോഗത്തിലെത്തിരിയിക്കുന്നു . ഈ വരുന്ന ഞായറാഴ്ച അവന്റെ പിറന്നാളാണ് ജനാലക്കമ്പികൾക്കിടയിലൂടെ അവർ നോക്കുന്നത് ആ പ്രതീക്ഷയെയാണ് .ഇന്ന് രാത്രി 8 മണിക്ക് എത്തുമെന്നാണ് പറഞ്ഞത് .അവരാ മകനുവേണ്ടി കാത്ത് കാത്തിരുന്നു .അതാ അവൻ എത്തിയിരിക്കുന്നു .തങ്ങളുടെ രക്തവും മാംസവും മജ്ജയും നൽകി അവർ പോറ്റി വളർത്തിയ മകൻ വിദേശത്തിൽ നിന്നു വരികയാണ് ഇനി അതാ അവനെത്തിയിരുക്കുന്നു തങ്ങളുടെ രക്തവും മാംസവും മജ്ജയും നൽകി അവർ പോറ്റി വളർത്തിയ ആ പുത്രൻ .വിദേശത്തുനിന്ന് വരികയാണ് ഇനി പതിനാലു ദിവസത്തെ ഹോം ക്വാറന്റൈനിലായിരിക്കും അവൻ .സ്വന്തം മകനെ കണ്ടതും പല്ലു കൊഴിഞ്ഞ ആ അമ്മയും അച്ഛനും കണ്ണാ എന്ന് വിളിച്ച് മകനരികിലത്തി അവനവരെ തടഞ്ഞു "വേണ്ട അമ്മാ.....വേണ്ട.........നാമിപ്പോൾ അകലം പാലിച്ചേ മതിയാവൂ...ഒരു പക്ഷേ ആ രാക്ഷസൻ എന്റെ ദേഹത്തുമുണ്ടായിരിക്കാം" “അയ്യോമോനേ......നീ അങ്ങനെയൊന്നും പറഞ്ഞേക്കല്ലേ , നിന്റെ വാക്കുകൾ എന്റെ ഹൃദയത്തെ കീറിമുറിക്കുന്നു .ഈ അമ്മക്കതൊന്നും താങ്ങാനുള്ള ത്രാണിയില്ല കണ്ണാ....” ഏതോ ഒരു സിനിമയിലെ വൈകാരിക മുഹൂർത്തങ്ങൾ കാണുന്നപോലെ നോക്കി നിൽക്കുകയായിരുന്നു അച്ഛൻ.ഇനിയും അമ്മയുടെ ആ നിറകണ്ണുകളിലേക്ക് നോക്കി നിൽക്കാനാകില്ലെന്നപ്പോലെ ആ മകൻ തന്റെ മുറിയിലേക്ക് പോയി .ആ തണുപ്പുള്ള രാത്രിയിൽ പുറത്തെ ഇളം തെന്നിലോടും നിലാവിനോടും സല്ലപിച്ച് അവൻ നേരം വെളുപ്പിച്ചു പിന്നേയും ദിവസങ്ങളോളം അവനാമുറിയിൽ പുതച്ചുമൂടിക്കിടന്നു തന്റെ തൊണ്ടയിലെ ഈർപ്പത്തെ മുഴുവനും വലിച്ചെടുത്ത് അവിടെ ആരോ നോവിന്റെ വിത്തുകൾ പോകുന്നതായി അവന് തോന്നി.ഉടൻ തന്നെ തന്റെ പ്രിയസ‍ൃഹൃത്തിനായും കൂട്ടി അവനാശുപത്രി വരാന്തകളിലൂടെ ഒരു പ്രയാനം നടത്തി തന്റെ സൃഹൃത്തിന് അവൻ ഹാൻഡ് സാനിറ്റൈസറും സമ്മാനമായി നൽകി .തുടർന്നുള്ള ദിവസങ്ങളിൽ അവന്റെഉറക്കത്തെഏതോരാക്ഷസൻകവർന്നെടുത്തുകൊണ്ടുപോയപ്പോലെ അവനനുഭവപ്പെട്ടു.താൻ പോയാൽ തന്റെ അച്ഛനും അമ്മയ്ക്കും പിന്നെ ആരാ ഉള്ളത്എന്ന ചോദ്യം അവന്റെ ഹൃദയത്തിന്റെ ഉള്ളറകളിൽ ആഗാധമായി മുറിവേൽപ്പിച്ചു .പിന്നെ അധിക ദിവസം വൈകിയില്ല കൊവിഡ് ബാധസ്ഥീകരിച്ച ഒരാളായി ആ കണ്ണനും മാറി തങ്ങളുടെ മകന് നൽകാനായി ഒരു കുന്നോളം സ്നേഹം കൂട്ടിവെച്ച ആ അച്ഛനും അമ്മയും വാർത്തയറിഞ്ഞയുടൻ ആ മകനെ വാരിപുണർന്നുകരഞ്ഞു. കണ്ണാാാാ........ എന്ന ആ ഒരു വിളിമാത്രം കാറ്റിലൂടെ മൂളിനടക്കുന്നതായി അനുഭവപ്പെട്ടു അങ്ങനെ ആ മകൻ യാത്രയായി .....കോവിഡ് എെസൊലേഷൻ വാർഡിലേക്ക് അധികം നീണ്ടില്ല , ആ അമ്മയും അച്ഛനും കൂടി കൊറോണ എന്ന ആ മൃഗീയനായ രാക്ഷസനുമുമ്പിൽ കീഴ്പ്പെട്ടുപോയി .വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് പല രൂപങ്ങൾ പ്രാപിച്ച കൊടും ക്രൂരരായ ആ വയറസ്സ് വർഗത്തെ പിന്നെ എന്താണ് വിശേഷിപ്പിക്കുക..സ്നേഹസമ്പന്നമായ മാലാഖമാ‍‍ർക്കുകീഴെ ആ കുടുബം തിരിച്ചുവരവിനായുള്ള പോരാട്ടത്തിലായിരുന്നു. തന്നെ ശുശ്രൂഷിക്കാനായ് മിഴികളിൽ സ്നേഹം നിറച്ച ഒരു സുന്ദരി മാലാഖ കടന്നു വന്നത് കണ്ണ് നിറഞ്ഞതേയില്ല . ഒരു പക്ഷേ ആ കടന്നുവരവ് അവന്റെ ജീവിതത്തിൽ ഒരുമാറ്റം സൃശ്ടിക്കാനായിരിക്കും കുറച്ചുദിവസങ്ങൾക്ക് ശേഷം ആരോഗ്യ പ്രവർത്തകരു‍ടെ ഭഗീരഥപ്രയത്നത്താൽ കണ്ണൻ തന്റെ ജീവിതത്തിന്റെ ദ്വീപം കോളുത്തു എന്നാൽ രോഗം ഭേദമായി വീട്ടിലേക്കു മടങ്ങുമ്പോൾ അവൻ തന്റെ വൃദ്ധരായ മാതാപിതാക്കളെ തിരയായിരുന്നില്ല . പക്ഷേ ആ തിരച്ചിൽ അവസാനിച്ചത് ഇരുട്ടിലാണ് .തന്റെ മാതാപിതാക്കൾ മറ്റൊരു ലോകത്തേക്ക് പോയ് മറഞ്ഞു എന്ന സത്യമായ ഇരുട്ടിൽ ആ ഇരുട്ടിലേക്ക് വെളിച്ചമേന്തി ഒരുമാലാഖയും കടന്നുവന്നു.അവനെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് പിടിച്ച് ഉയർത്തിയ ആ സുന്ദരി മാലാഖ...ഇഹലോകവാസം വെടിഞ്ഞ് പരലോകത്തിൽ എത്തിയ ആ മാതാപിതാക്കൾക്കായി ജഗദീശ്വരൻ കാത്തിരിക്കുകയായിരുന്നു.അങ്ങനെ പരലോകത്ത് കൊവിഡ് രോഗികൾക്കായി ഒരു സുന്ദരലോകമുണ്ട് എന്നാൽ ആ സുന്ദരലോകത്ത് ഏവരും വിഷാദരാണ് ദൈവസന്നിദിയിൽ എത്തിയ ആ വൃദ്ധർ ഈശ്വരനോട് ചോദിച്ചു : ഞങ്ങളുടെ കണ്ണൻ.........അവന്റെ കൂടെ കുറച്ചുകാലം ജീവിക്കാൻ അങ്ങ് ഞങ്ങൾക്ക അവസരം നൽകിയില്ലല്ലോ....?മറുപടിയായി ഈശ്വരന്റെ വാക്കുകൾ നിങ്ങളുടെ വിധിഎഴുതിയത് നിങ്ങൾതന്നെയാണ് നിങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച ആരോഗ്യപ്രവർത്തകരുടേയോ സർക്കാറിന്റേയോ വാക്കുകൾ നിങ്ങൾ കേട്ടില്ല എന്തിന് നിങ്ങളുടെ മകന്റെ പോലും എല്ലാ മനുഷ്യരിലും ദൈവീകതയുണ്ട് ആ ചൈതന്യമാണ് ഉപദേശമായും നിർദ്ദേശമായും നൽകി എന്നാൽ അവയെയല്ലാം നിങ്ങൾ കാറ്റിൽപറത്തി ഇപ്പോൾ നിങ്ങളും കാറ്റിൽ അലഞ്ഞുതിരിയുന്നു ഇതുതന്നെയാണ് പരലോകത്തെ സത്യം,ഭൂമിയിലേയും

അഞ്ജലി എം
10 B ശബരി എച് എസ് എസ് പള്ളിക്കുറുപ്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം