ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
മിസ്റ്റർ കീടാണു കരയുകയാണ്

മിസ്റ്റർ. കീടാണു കരയുകയാണ്

ഹോ ഗോഡ്! ജ്യോതിഷ പ്രകാരം മോശം സമയമാണിത്. എൻ്റെ വംശത്തിൻ്റെ വംശനാശം ഞാൻ ഉൾക്കണ്ണിൽ കാണുന്നു. ചങ്കിൻ്റെ ചങ്കായ കുട്ടികൾ, രോഗാണുക്കളുടെ സൗകര്യം എന്തെന്ന് കൃത്യമായി അറിഞ്ഞ് തങ്ങളുടെ കൈകളിലും കാലുകളിലും ചളി പുരട്ടി നടക്കുന്ന എൻ്റെ പ്രിയ ചങ്ങാതിമാരിപ്പോൾ കൈകൾ പരിശുദ്ധമായി സൂക്ഷിക്കുന്നു . സാനിറ്ററൈസർ എന്ന എൻ്റെ ആജന്മശത്രു വല്ല വീടുകളിലും മാത്രമുണ്ടായിരുന്ന അവനിപ്പോൾ എല്ലാ വീടുകളിലേയും വാഷ്ബേസിൻ്റെ മുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഏതോ സിംഹാസനത്തിലിരിക്കുന്നു എന്നാണ് ഭാവം. കാലം വല്ലാതെ മാറിയിരിക്കുന്നു .ഇന്നലെ എൻ്റെ ചങ്ങാതി ആശുപത്രി വരെയൊന്ന് പോയിത്രേ... ദുഷ്കരമായിരുന്നു അവസ്ഥ! ഒരു മനുഷ്യനില്ല എല്ലാവർക്കും കൊറോണ പേടി ഇത്രയും കാലം എല്ലാവരുടേയും കൈകളിലൂടെ ഓടിക്കളിച്ച എന്നെ ആർക്കുമൊരു പേടിയില്ല ആദ്യം കരുതി കൊറോണ എന്നെ പോലെ ഉപദ്രവകാരിയല്ലാത്ത എന്നാൽ എല്ലാവരും ചെറിയ സ്ഥാനം കൊടുക്കുന്ന ഒന്നാവുമെന്ന് .എന്നാൽ ........... ഇന്ന് അവൻ കാരണം ഞാൻ ചാകും. അവനെ ഭയന്ന് ശുചിത്വത്തിൻ്റെ ബ്രാൻഡ് അംബാസിഡർ പട്ടം ചാർത്തുകയാണ് ഓരോ മനുഷ്യനും. മനുഷ്യ ശരീരം വേണ്ട വീടിൻ്റെ ഏതെങ്കിലും അഴുക്ക് നിറഞ്ഞ മൂല വാസസ്ഥലമാക്കാംമെന്നാൽ അതും നടക്കില്ല. എല്ലാ മൂലയും വൃത്തിയായി. ശുചിത്വത്തിൻ്റെ ബ്രാൻഡ് അംബാസിഡർമാർ അവരുടെ ലോഗോ സാനിറ്ററൈസറും പിടിച്ച് എന്നെ പേടിപ്പിക്കുന്നു. ഇപ്പോൾ കൊറോണയെ തുരത്തേണ്ടത് എൻ്റെ കൂടി ഉത്തരവാദിത്വമാണ്. "മിസ്റ്റർ കീടാണു പരിശ്രമിക്കട്ടെ ......... ഒപ്പം ഈ ശുചിത്വ ശീലം മറക്കാതിരിക്കാൻ നാം ഓരോരുത്തരും "


അനഘ പി എം
10 B ശബരി.എച്ച്.എസ്._പള്ളിക്കുറുപ്പ്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം