ശങ്കര യു. പി. എസ്. ആലങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും രോഗപ്രതിരോധവും 

    ശുചിത്വം ഒരു സംസ്ക്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ.ഇടയ്ക്ക് എവിടെയോ വച്ച് നമുക്ക് അതെല്ലാം കൈമോശം വന്നു.ഇപ്പോഴത്തെ അവസ്ഥയിൽ ശുചിത്വം എന്ന് വച്ചാൽ കൈകൾ സോപ്പുപയോഗിച്ച് കഴുകുക , സാനട്ടൈസറുകൾ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവയാണ്.നാടാകെ കൊറോണയുടെ പിടിയിൽപ്പെട്ട സാഹചര്യത്തിൽ വ്യാവസായിക മേഖല ഉൾപ്പടെയുള്ള എല്ലാ മേഖലകളും നിശ്ചലമായിരിക്കുകയാണ്. അതിനാൽ നമ്മുടെ അന്തരീക്ഷത്തിൽ ശുദ്ധവായുവിന്റെ തോത് വർധിച്ചു എന്നാണ് കണ്ടെത്തൽ. ഇങ്ങനെ നോക്കുമ്പോൾ കൊറോണക്കാലത്തു മാത്രമല്ല മറിച്ച് നാം ഇപ്പോൾ പാലിച്ചു കൊണ്ടിരിക്കുന്ന ശുചിത്വ ശീലങ്ങൾ ജീവിതം മുഴുവൻ പാലിക്കണം. ശുചിത്വത്തിലൂടെ മാത്രമേ രോഗ പ്രതിരോധം സാധ്യമാവൂ എന്ന വസ്തുത നാം ഒരിക്കലും വിസ്മരിക്കരുത്. ശരിയായ ഭക്ഷണ സംസ്ക്കാരവും നമ്മുടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. പഴമയിലേക്ക് മടങ്ങി അടുക്കളയിൽ ആരോഗ്യം വിളമ്പാൻ നമുക്ക് സാധിക്കണം .ഇതു വഴി നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക രോഗ പ്രതിരോധശേഷി വർധിപ്പിക്കാം. ശുചിത്വവും രോഗപ്രതിരോധവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ഈ വസ്തുത മനസ്സിലാക്കി നമ്മുടെ ശീലങ്ങൾ ശരിയായ രീതിയിൽ മാറ്റിയാൽ ഒരു പരിധി വരെ നമുക്ക്  രോഗങ്ങളെ പ്രതിരോധിക്കാം.

ഹൃദ്യ കെ ജി
5 C ശങ്കര യു പി എസ് ആലേങ്ങാട്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം