വർഗ്ഗം:15014 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ
ഗുരു
എൻ അറിവിൻ പുലരിയിൽ ഞാനാദ്യം
കണ്ടത് എൻ ഗുരുവാണ് പ്രിയരേ
എൻ അറിവിൻ പാതിയിൽ ഗുരുവിന്റെ
സ്ഥാനം വലുതാണ് സോദരെ
ദൈവം കനിഞ്ഞു നൽകിയ
ഓരോ വരദാനങ്ങളാണ് ഗുരുക്കൾ
ഓരോ ഗുരുവിലും കാണും
സ്നേഹ രക്തത്തിന്റെ നീരുറവ
മയിൽപ്പീലി തുണ്ടുകൊണ്ട് വരച്ചിരിക്കുന്ന
ഒരു മായാ ദൃശ്യമാണ് എൻ ഗുരു
കണ്ണിൽ നിറയുന്ന തിളക്കമായി
എൻ മനസ്സിൽ ഗുരുവിൻ മുഖം
നിറഞ്ഞു തുളുമ്പുന്നു.
ഒരു മരത്തിൽ പൂത്തുനിൽക്കുന്ന
പൂക്കളെപ്പോലെ പൂത്തുനിൽക്കുന്നു..
എന്നും ഗൃഹനാഥൻമാർ ഉള്ളിൽ
അറിവിൻ അക്ഷരം സ്വർഗവാതിൽ തുറക്കു -
ന്നത് എൻ ഗുരുവാണ് പ്രിയരേ
അക്ഷരക്കലവറയിൽ തിളങ്ങിനിൽക്കും
സ്വർണ പ്രഭയാണ് എൻ ഗുരു
എൻ അറിവിൻ പുലരിയിിൽ ഞാനാദ്യം
കണ്ടത് എൻ ഗുരുവിനെയാണ് പ്രിയേര.
- സനില സുകുുമാരൻ
മാതൃസ്നേഹം പിരിയുമ്പോൾ
ഞാനിന്ന് ഈ ഭൂമിയിൽ കാണുന്നതിന്റെ
കാരണം എൻ അമ്മയാണ് ലോകമേ.
എൻ പിറവിയ്ക്കായി അമ്മയുടെ
കാത്തിരിപ്പ് വലുതാണ് ലോകമേ.
മാതാവെൻ അരികിലണയുമ്പോൾ
ദൈവത്തിൻ അരികിലാണെന്നുതോന്നും.
ആ ശ്രീദിവ്യമായ പഞ്ചിരി
എന്നുമെൻ മനസിൽ നിറയുന്നു.
ആ ശ്രീദിവ്യ മുഖബിംബം
മാനത്ത് പൂന്തിങ്കൾ തൂകി നിൽക്കുന്നു.
അമ്മതൻ കോപത്തിൽ കാണും
സ്നേഹത്തിന്റെ പുതു ഒഴുക്ക്
മാതാ മിഴികളിൽ നിറയുന്ന സൗന്ദര്യം
എൻ ഓർമ്മയിൽ തൂകി നിൽക്കുന്നു.
അമ്മയുടെ സ്ഥാനം എൻ മനസ്സിൽ
ദൈവത്തിനു തുല്യമാണ്.
ഒരുനാൾ ഈ ഭൂമിയിൽനിന്ന് മാതാ -
വ് എന്നെ വിട്ട് പിരിയുമ്പോൾ
വെള്ളപുതപ്പിച്ച് കിടത്തിയിരിക്കുന്ന
എൻ മാതാ മുഖം കാണാൻ കഴിയില്ല
എൻ ദൈവത്തിൽ സാന്നിദ്ധ്യം പിരിയുന്ന
നിമിഷം എൻ ജീവിതം നിലയ്ക്കുന്നു -
എൻ മാതൃസ്നേഹം പിരിയുമ്പോൾ ഈ
ഭൂമിയിൽ നിന്ന് ഞാൻ അകലുന്നു.
- സനില സുകുുമാരൻ
മഴവില്ല്
ആകാശത്തിൽ മിന്നിമായുന്ന
ഏഴ് വർണ്ണ വൈവിധ്യങ്ങൾ
പ്രകൃതിയെ എന്നും ഉണർത്തും
പൂവഴകുള്ളൊരു മിന്നായം
ആരും കാണാൻ എന്നും കൊതിക്കും
ഏഴ് വർണ്ണ പൂവഴക്
മാനത്തിരിക്കും നേരത്ത്
മനസ്സിൽ കുളിരേകും വർണ്ണങ്ങൾ
ഭൂമുഖത്തെത്തും നേരത്ത് മനു -
ജീവകങ്ങൾ അമ്പരക്കും എപ്പോഴും
വാനം പോലും മാറി നിൽക്കും
ഏഴ് വർണ്ണ പകിട്ടുകൾ
ആകാശത്തിൽ മിന്നിമായുന്ന
ഏഴ് വർണ്ണ വൈവിധ്യങ്ങൾ
- സനില സുകുുമാരൻ
ബാല്യം
എൻ കൊച്ചു ബാല്യം
എത്ര മനോഹരം
പാറി നടക്കുന്ന പൂ -
മ്പാറ്റകളെ പോലെ
ആടിയും പാടിയും
ചാടിയും ഓടിയും
എത്ര മനോഹാരിത
വിരിച്ചു ജീവിതത്തിൽ
പുഴയിൽ നീന്തിയും മഴയിൽ
നനഞ്ഞും വഴുതി വീണും
ബാല്യേ മനോഹരം
പാറിപ്പറക്കുന്ന കിളികളെപ്പോലെയും
പാട്ടുകൾ പാടുന്ന കിളികളെപ്പോലെയും
- സനില സുകുുമാരൻ
"15014 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 7 താളുകളുള്ളതിൽ 7 എണ്ണം താഴെ നൽകിയിരിക്കുന്നു.
2
"15014 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ
ഈ വർഗ്ഗത്തിൽ മൊത്തം 15 പ്രമാണങ്ങളുള്ളതിൽ 15 എണ്ണം താഴെ നൽകിയിരിക്കുന്നു.
-
15014 WYD LK8.jpg 1,600 × 900; 139 കെ.ബി.
-
15014- Praveshanolsvam.jpg 1,148 × 2,040; 615 കെ.ബി.
-
15014-lk-board.jpg 4,080 × 2,296; 2.95 എം.ബി.
-
15014-praveshnolsavam-2025.jpg 1,148 × 2,040; 636 കെ.ബി.
-
15014-robotics-fest-1.jpg 1,280 × 720; 141 കെ.ബി.
-
15014-robotics-fest-2.jpg 720 × 1,280; 102 കെ.ബി.
-
15014-robotics-fest-3.jpg 720 × 1,280; 127 കെ.ബി.
-
15014-vayana-dinam-25-2.jpg 4,000 × 2,252; 707 കെ.ബി.
-
15014-vayana-dinam-25.jpg 3,371 × 2,252; 875 കെ.ബി.
-
15014-WYD-AMP2025.pdf 0 × 0; 334 കെ.ബി.
-
15014-yoga-dinam-25.jpg 4,000 × 2,252; 1.07 എം.ബി.
-
ലഹരി വിരുദ്ധ ദിന ആചരണം.jpg 1,280 × 576; 136 കെ.ബി.
-
ലഹരി വിരുദ്ധ ദിന ആചരണം1.jpg 1,280 × 576; 124 കെ.ബി.
-
ലിറ്റിൽ കൈഡ്സ് അഭിരുതി പരീക്ഷ.jpg 4,080 × 2,296; 2.25 എം.ബി.
-
ലിറ്റിൽ കൈഡ്സ് അഭിരുതി പരീക്ഷ1.jpg 4,080 × 2,296; 2.6 എം.ബി.