പുള്ളികളുള്ളൊരു പൂമ്പാറ്റ
പാറി പോകും പൂമ്പാറ്റ
നിറങ്ങളുള്ളൊരു പൂമ്പാറ്റ
പൂവുകൾ തേടി പോകുന്നോ ?
പൂവിനിടയിൽ എന്താണ് ?
ഒളിച്ചു വച്ചത് പൂമ്പാറ്റേ ?
തേനുകളാണോ പൂമ്പാറ്റേ ?
എനിക്കുതരുമോ പൂമ്പാറ്റേ
പുള്ളികളുള്ളൊരു പൂമ്പാറ്റേ
ഈ പുള്ളികൾ തന്നത് ആരാണ് ?
പൂക്കളിൽ നിന്നും കിട്ടിയതോ ?
മാനത്തെ മാലാഖ തന്നതാണോ ?
കാണാനെന്തൊരു രസമാണ്
പുള്ളികളുള്ളൊരു പൂമ്പാറ്റേ !