വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വംമഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം മഹത്വം
ആരോഗ്യം നിലനിർത്തുവാനും രോഗ വ്യാപന൦ തടയുവാനും പരാമർശിക്കുന്ന വ്യവസ്ഥയാണ് ശുചിത്വം എന്നതുകൊണ്ട് നാം അർത്ഥമാക്കുന്നത്. വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിങ്ങനെ രണ്ടായി നമുക്ക് ശുചിത്വത്തെ തരംതിരിക്കാം.ഒരു വ്യക്തി എന്ന നിലയ്ക്ക് നാം നമ്മുടെ ദൈന്യംദിന ജീവിതത്തിൽ പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട്. കുളിക്കൽ, വൃത്തിയായി വസ്ത്രം ധരിക്കൽ, ശരീരം വൃത്തിയായി സൂക്ഷിക്കൽ തുടങ്ങിയവ വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടുന്നു. ഇതിലൂടെ നമുക്ക് പകർച്ചവ്യാധിയിൽ നിന്നും മറ്റും രക്ഷനേടാം.വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസരസുചിത്വവും. ഒരു പൗരനെന്ന നിലയിൽ പരിസരം ശുചിയായി സൂക്ഷിക്കുക എന്നത് നമ്മുടെ കർതവ്യങ്ങളിലൊന്നാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, മാലിന്യം സംസ്കരിക്കുക, പൊതുസ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്താതിരിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ വഴി നമുക്ക് ഇന്ന് കാണുന്ന പല രോഗങ്ങളിൽ നിന്നും സംരക്ഷണം നേടാം.
ഇസാൻ സൈബ് എം
3 വെള്ളൂരില്ലം എൽ .പി .സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം