വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കാത്തിരുന്ന പിറന്നാൾ

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരുന്ന പിറന്നാൾ

എൻ്റെ സ്കൂൾ ജീവിതം എനിക്ക് നിരവധി അനുഭവങ്ങളും സന്തോഷവും നൽകിയതായിരുന്നു. അതിൽ എനിക്ക് മറക്കാനാവാത്ത ഒന്നായിരുന്നു എൻ്റെ പത്താം പിറന്നാൾ ആഘോഷം. സ്കൂളിലെ എല്ലാ കുട്ടികളും പുത്തനുടുപ്പും മിഠായും പച്ചക്കറികളും കേക്കുമൊക്കെ സ്കൂളിൽ എത്തിച്ച് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ഒരുമിച്ച് ഓരോരുത്തരുടേയും പിറന്നാൾ ആഘോഷിക്കുന്നത് പോലെ എൻ്റെയും പിറന്നാൾ ആഘോഷിക്കണമെന്നായിരുന്നു എൻ്റെ ആഗ്രഹം. ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിച്ചേർക്കാൻ പാടുപെടുന്ന അച്ഛനോട് എൻ്റെ ആഗ്രഹം പറയാൻ എനിക്ക് വളരെ ഏറെ പ്രയാസമുണ്ടായിരുന്നു.എന്നാൽ എൻ്റെ മനപ്രയാസം മനസിലാക്കിയ അമ്മ പിറന്നാളിനും ഒരാഴ്ച മുമ്പുതന്നെ പിറന്നാളിന് വേണ്ടി എല്ലാം ഒരുക്കി തന്നു. എന്നാൽ എൻ്റെ ഹൃദയത്തെ കത്തിച്ചു ചാമ്പലാക്കുന്ന കാട്ടുതീ പോലെ യായിരുന്നു തലേ ദിവസം അസംബ്ലിയിൽ കേട്ട വാക്കുകൾ. ഇനി മുതൽ സ്കൂൾ ഉണ്ടാവില്ലെന്നും. മനുഷ്യരാശിയെ നശിപ്പിക്കുന്ന കൊറോണയെന്ന പകർച്ചവ്യാധി നാടാകെ പരക്കുകയാണെന്നും അതിനാൽ ഇനി മുതൽ എല്ലാവരും വീട്ടിലിരിക്കണമെന്നും പറഞ്ഞു.ഇത് കേട്ട് എല്ലാവരും ഇനി സകൂ ളിൽ വരണ്ടല്ലോ എന്നോർത്ത് സന്തോഷിച്ചു. എന്നാൽ എനിക്ക് മാത്രം സന്തോഷിക്കാൻ കഴിഞ്ഞില്ല. ആറ്റുനോറ്റിരുന്ന് നടത്താനിരുന്ന ആഘോഷം ചില്ലുപാത്രം പോലെ തകർന്നടിഞ്ഞു. പക്ഷെ അമ്മ അടുത്ത വീട്ടിലെ കുട്ടികളെയൊക്കെ വിളിച്ച് വീട്ടിൽ വച്ച് നടത്തിഎൻ്റെ മനസ്സിനെ സന്തോഷിപ്പിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ യും കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകി യും പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിച്ചും നല്ല ഭക്ഷണം കഴിച്ചും വെള്ളം കുടിച്ചും കൊറോണയെ പ്രതിരോധിച്ചു.ഈ രോഗം ഭൂമിയിൽ നിന്ന് വേഗം തന്നെ തുടച്ചു നീക്കാൻ നമ്മുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം

രൂപിക രജീഷ്.പി വി
5 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ