വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/അക്ഷരവൃക്ഷം/വനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വനങ്ങൾ


പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്.ഈ പരിസ്ഥിതി മനുഷ്യനും ജന്തുലോകവും സസ്യജാലങ്ങളും ചേർന്നതാണ്.പരിസ്ഥിതിയുടെ നിലനില്പിന് ദോഷമായ പ്രവർത്തനങ്ങൾ നമ്മുടെയും സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവസവ്യവസ്‌തയുടെ താളംതെറ്റിക്കുകയും മനുഷ്യനിലനില്പിനുതന്നെ അപകടത്തിലാവുകയും ചെയ്യും പരിസ്ഥിതിയുമായുള്ള ഈ പരസ്പരബന്ധം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.ജീവന്റെ നിലനിൽപ് വായുപോലെതന്നെ ആവശ്യമാണ് ജലവും പക്ഷെ ഇപ്പോൾ നാം മാലിന്യവും ചപ്പും ചവറും എല്ലാം വലിച്ചെറിയുന്നത് നദികളിലും തോടുകളിലുമാണ്. പ്രകൃതിയെ നിലനിർത്തുന്നതിൽ വനങ്ങൾക്കു സുപ്രധാനമായ പങ്കുണ്ട്.വനങ്ങൾ ദേശീയ സമ്പത്താണ്.അതു സംരക്ഷിച്ചു നിലനിർത്തേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ആദിമ മനുഷ്യൻകാടുമായി ബന്ധപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. ആത്മീയമായ ഒരു ബന്ധംനമുക്ക് കാടുമായിട്ടുണ്ട്.നമ്മുടെ കാവുകളും ആരാധനങ്ങളും വനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ജനങ്ങൾ വർധിച്ചപ്പോൾ കാട് വെട്ടി തെളിച്ചു നാടാക്കിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്.വന്യജീവികളുടെ വംശനാശത്തിനും,അമൂല്യമായ വൃക്ഷങ്ങളുടെ നാശത്തിനും കാരണമായി ഈ വനനശീകരണം വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും,കാർഷിക വിളകൾക്കും നാശംവിതയ്ക്കുകയാണ്.ഈ ഒരു രാജ്യത്തിന്റെ പുരോഗത്തിക്കുതന്നെ പ്രതികൂലമായിബാധിക്കും. ജലവൈദ്യുതപദ്ധതികൾക്കായി ഡാമുകൾ നിർമിക്കുന്നതും വനങ്ങൾ നശിക്കാനിടയാക്കി മഴ കുറയുന്നു.പെയ്യുന്ന മഴയിൽ മണ്ണൊലിച്ചു നദികൾവറ്റി വരണ്ടുനില്കുന്നു. നമ്മുടെ ഈ കാലഘട്ടത്തിൽ മരങ്ങൾ വെട്ടി നശിപ്പിക്കുകയും ,മാലിന്യങ്ങൾ ചപ്പുചവറുകൾ വലിച്ചെറിയുകയും,കാടുകൾ നശിപ്പിക്കുകയും,വെള്ളക്ക് ലഭിക്കുന്ന കനാലുകൾ,തോട്,നദി എന്നിവ മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുന്നു മലകൾ ഇടിച്ചു നിരപ്പാക്കുകയും ചെയ്യുന്നതിനാൽ നമ്മുടെ പ്രകൃതി നശിച്ചുകൊണ്ടിരിക്കുകയാണ്.മലകൾ ഇടിക്കുന്നത്തും മരങ്ങൾ വെട്ടുന്നതും എല്ലാം പ്രകൃതിക്കു ദോഷകരമാകുന്നു.ഇതുമൂലം മഴക്കാലത്തു വെള്ളം കയറി വെള്ളപ്പൊക്കം ഉണ്ടാകുകയും വേനൽക്കാലത്ത് കനത്ത വെയിൽ അനുഭവപ്പെടുകയും ചെയ്യുന്നു.ഇപ്പോൾ ചെയ്യുന്നതെല്ലാം അകറ്റി നിർത്തുകയും ചെയ്യാം.നമുക്ക്‌ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം.മരങ്ങൾ നടുകയും മലകൾ ഇടിക്കാതിരിക്കുകയും വെള്ളം കിട്ടുന്ന കനാൽ,തോട് എന്നിവയിൽ മാലിന്യങ്ങൾ ഇടതിരിക്കുകയും ചെയ്യാം.പ്രകൃതിയെ സംരക്ഷിക്കാൻ നമുക്ക്‌ ഒരുമയോടെ കൈകോർക്കാം


ആഷ്‌ന എസ് എ
6 A വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം