വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം


ഒരു രാഷ്ട്രത്തിന് ഏറ്റവും വലിയ സമ്പത്ത് കായികവുമായി മാനസികവുമായി ആരോഗ്യമുള്ള ജനതയാണ്. ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ ചെറുപ്പംമുതൽ പരിശ്രമിക്കേണ്ടിയിരിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിൽ ഉണർ ഉള്ള മനസ്സ് നിലനിൽക്കും എന്നു പറയാം. പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നത് കൊണ്ട് മാത്രം ആരോഗ്യം ഉള്ളവരാകണം എന്നില്ല. നല്ല വ്യായാമവും അത്യാവശ്യമാണ് ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ഉണ്ടാകുന്നത് വഴി പ്രസരിപ്പും ഉണ്ടാകും. വ്യായാമങ്ങളിൽ പങ്കെടുക്കുന്നത് കൊണ്ട് ഉന്മേഷവും ഉത്സാഹവും കൊള്ളാൻ സാധിക്കും. പരാജയത്തിൽ അടിപതറാതെ വിജയത്തിൽ മതിമറക്കാതെയും ഏതു പ്രശ്നത്തെയും ധൈര്യമായി അഭിമുഖീകരിച്ച് മുൻപോട്ട് മുന്നേറാൻ കായിക ബലം സഹായിക്കുന്നു. അതോടൊപ്പം കൂട്ടായ്മ ഒത്തുചേർന്ന് പ്രവർത്തിക്കുവാനും കഴിവ് ഉണ്ടാകുന്നു. മനസ്സിന്റെ ആരോഗ്യം ഏറ്റവും പ്രധാനമാണ്. അസൂയയും വെറുപ്പും കൊണ്ട് മനസ്സ് നീറി നശിപ്പിക്കാൻ പാടില്ല. എല്ലാവരെയും സ്നേഹിക്കുവാനും സഹായിക്കുവാനുള്ള മനസ്ഥിതി ഉണ്ടാകേണ്ടിയിരിക്കുന്നു മറ്റുള്ളവരുടെ നന്മകൾ കാണാനുള്ള കണ്ണ് നമുക്ക് ഉണ്ടാകണം. ആരോഗ്യസംരക്ഷണത്തിന് ശുചിത്വത്തിന് ഒരു പ്രധാനസ്ഥാനമുണ്ട്. നമ്മുടെ ശരീരം മാത്രമല്ല നമ്മുടെ ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കേണ്ടിയിരിക്കുന്നു ആദ്യം സ്വന്തം കാര്യത്തിൽ ശുചിത്വം പാലിക്കുക എന്നിട്ട് ബോധവൽക്കരിക്കുക


മാനസഎഎൽ
7 A വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം