വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/അക്ഷരവൃക്ഷം/രാമുവും കൂട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
രാമുവും കൂട്ടുകാരും


രാമു എന്ന കുട്ടി പട്ടണത്തിൽ താമസിക്കുകയായിരുന്നു. അവൻെറ വീടിനു പുറകിൽ നിറയെ ചെടികളും പൂക്കളും ആപ്പിൾ മരവും ഉണ്ടായിരുന്നു. അവൻ ആപ്പിൾ മരത്തിൻെറ ചുവട്ടിൽ നിന്ന് കളിക്കുമായിരുന്നു. അവന് വിശക്കുന്ന സമയങ്ങളിൽ അവൻ മരത്തിൽ കയറി ആപ്പിൾ പറിച്ച് തിന്നുമായിരുന്നു. അങ്ങനെ രാമു വലുതായി ആപ്പിൾ മരത്തിൽ ആപ്പിൾ തീർന്നുപോയി. അവൻ ആപ്പിൾ മരം മുറിക്കാൻ തീരുമാനിച്ചു. അവിടെ താമസിച്ചിരുന്ന പക്ഷികളും അണ്ണാനും തേനീച്ചകളും എല്ലാം രാമുവിൻ്റെ അടുത്തുകൂടി. പക്ഷികൾ പറഞ്ഞു "ഇത് ഞങ്ങളുടെ വാസസ്ഥലമാണ്, ഇത് മുറിക്കരുത്".അങ്ങനെ അവിടെ നിന്ന എല്ലാവരും രാമുവിനോട് സങ്കടങ്ങൾ പറഞ്ഞു. അവിടെ അവൻ തേനീച്ചക്കൂട് കണ്ടു. അവൻ തേൻ കഴിച്ചു. അപ്പോൾ അവൻ്റെ കുട്ടിക്കാലത്തെ ഓർമ്മകൾ അവനിൽ വന്നു. അവൻ പറഞ്ഞു "ഞാൻ ഈ മരം മുറിക്കുന്നില്ല".എല്ലാവർക്കും സന്തോഷമായി. അവിടെ നിന്ന കിളികളും അണ്ണാനും എല്ലാവരും നൃത്തമാടാൻ തുടങ്ങി. അത് കണ്ട് രാമുവിന് സന്തോഷമായി. ഗുണപാഠം -- നമ്മുടെ പരിസരങ്ങളെ സ്നേഹിക്കുകയും അവയെ സേവിക്കുകയും ചെയ്താൽ അവർ നമ്മെളെല്ലാവരേയും അവ സന്തോഷിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്യും. അതുകൊണ്ട് നാം അവരെ നശിപ്പിക്കണം എന്ന് ആലോചിക്കപോലും ചെയ്യരുത്.


ആർഷ. എ
7 A വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ