വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


പരിസ്ഥിതി പരിസ്ഥിയെന്നാൽ പാടങ്ങൾ, ചതുപ്പുകൾ, കാടുകൾ, മരങ്ങൾ, കുന്നുകൾ, പാറകൾ, ഇതൊക്കെയാണ്. ഇതൊക്കെയുള്ള പരിസ്ഥിതിയാണ് നമ്മുടെ ഭൂമിയെ മനോഹരമാക്കിത്തീർക്കുന്നത്. എന്നാൽ നമ്മൾ ആ പരിസ്ഥിതിയെ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്. നമ്മൾ ആ മനോഹരമായ നമ്മുടെ ഭൂമിയെ നശിപ്പിച്ചുകളഞ്ഞുകൊണ്ടിരിക്കുന്നു. പരിസ്ഥിതി നശീകരണമെന്നാൽ പാടം നികത്തൽ, കാടുകളും, മരങ്ങളുമെല്ലാം വെട്ടിനശിപ്പിക്കൽ, ജലാശയങ്ങളിൽ ഒഴുക്കിവിടുന്ന മാലിന്യങ്ങൾ, വാഹനങ്ങളിൽനിന്നും, ഫാക്ടറികളിൽനിന്നും, വരുന്ന പുകമൂലമുള്ള അന്തരീക്ഷമലിനീകരണങ്ങൾ. ഇവയെല്ലാം നമ്മളും പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന ചർച്ചാവിഷയങ്ങളാണ്. പരിസ്ഥിതി എന്ന പദം തന്നെ ഏറെ ചർച്ചാവിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെ വെല്ലുവിളികൾനേരിടുന്നതാണ് ഇതിനു കാരണം . പരിസ്ഥിതിമലിനീകരണത്തെക്കുറിച്ചും, ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചും നമുക്ക് മനസിലാക്കാം. മനുഷ്യനിലനിൽപ്പിന് വളരെ അത്യാവശ്യമായ ഒരു ഘടകമാണ് പരിസ്ഥിതി. പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും നിലനിൽപ്പിന്റെ ഭാഗമാണെന്ന് മനസിലാക്കി തുടങ്ങിയതുകൊണ്ട് പല പരിസ്ഥിതി സംരക്ഷകരും രംഗത്തേക്കുവന്നു. വിദ്യാലയങ്ങളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും, സംഘടനകളുടെയും, കൂട്ടായ്മകളുടെയും, സഹായത്തോടുകൂടി ഒരുപരുതി വരെ പരിസ്ഥിതി പ്രശ്നങ്ങൾ നിയന്ത്രിക്കാൻ നമുക്ക് സാധിക്കും. നമ്മളാരും തന്നെ നമ്മുടെ മനോഹരമായ പരിസ്ഥിതിയെ ചൂഷണം ചെയ്യാൻ പാടില്ല. നമ്മൾ പരിസ്ഥിതിയെ ചൂഷണം ചെയ്താൽ അത് നമ്മൾ നമ്മളോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. പരിസ്ഥിതി ഉണ്ടെങ്കിലേ നമ്മൾ ഒള്ളു എന്ന കാര്യം നമ്മൾ മനസിലാക്കേണ്ടയൊന്നാണ്. അതുകൊണ്ട് നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കുകയും, സ്നേഹിക്കുകയും, പരിപാലിക്കുകയും, ചെയ്യുക. ഇതായിരിക്കണം നമ്മൾ ഓരോരുത്തരുടെയും കടമ.


അമൃത. എം. പി
7 a വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം