വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ ശുചിത്വ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലങ്ങൾ

വളരെ ചെറുപ്പം മുതൽ തന്നെ നമ്മൾ പാലിക്കേണ്ട ഒരു ശീലമാണ് ശുചിത്വം. എല്ലായ്പ്പോഴും സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കുക. ശുചിത്വമില്ലായ്മയും പരിസരമലിനീകരണവും രോഗം വിളിച്ചുവരുത്തും. രോഗപ്രതിരോധത്തിന് ആദ്യപടിയാണ് ശുചിത്വം. 

           

രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുക എന്നതാണ്. പ്രതിരോധ കുത്തിവെപ്പുകൾ യഥാസമയം നടത്തുക കൂടാതെ അതിനെപ്പറ്റി അറിയാത്തവരെ ബോധവൽക്കരിക്കുക. പരിസരം വൃത്തിയായി സൂക്ഷിക്കുക പാതയോരങ്ങളിലും നമ്മുടെ വീട്ടിലും മരങ്ങൾ വച്ചുപിടിപ്പിക്കുക തുടങ്ങി നമ്മൾ ഓരോരുത്തർക്കും പലതും ചെയ്യാം. കേട്ടിട്ടില്ലേ അണ്ണാറക്കണ്ണനും തന്നാലായത് എന്നപോലെ നമ്മളെക്കൊണ്ട് കഴിയുന്ന നമ്മൾ ചെയ്യണം

         

മഹാമാരി ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന ഈ സമയത്ത് നമുക്ക് ശുചിത്വത്തിനും പ്രാധാന്യം കൂടുതൽ മനസ്സിലാകും. ദൂര യാത്ര കഴിഞ്ഞു വന്നാൽ ദേഹ ശുദ്ധി വരുത്തിയിട്ട് മാത്രമേ സ്വഭാവത്തിൽ പ്രവേശിക്കാവൂ. അതൊരു  ശീലമാക്കണം

     

സമീകൃത ആഹാരം ഒരു ശീലമാക്കണം ഭക്ഷണത്തിൽ പച്ചക്കറികൾ ധാരാളം ഉൾപ്പെടുത്തുക അതുപോലെ നാരുള്ള ഭക്ഷണം ഉൾപ്പെടുത്തുക. അത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു നമ്മുടെ വീടു പോലെ ആകണം നമ്മുടെ നാടും. നാട് വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ പരസ്പരം കൈകോർക്കുക  "ലോകാ സമസ്താ സുഖിനോ ഭവന്തു"

വൈഷ്ണവി  ആർ 
5 C വി.വി.എച്ച്.എസ്.എസ്. താമരക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം