വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ കോവിഡ് 19-മിനിക്കഥ ...
കോവിഡ് 19-മിനിക്കഥ
1. ആഗ്രഹങ്ങളും ആവശ്യങ്ങളും നീളമേറ്റിയ വഴിയിലൂടെ നടന്നു നീങ്ങുന്ന നമ്മൾ. വിശ്രമിക്കാൻ സമയമില്ല. വഴിപോലെ നീണ്ട സ്വപ്നങ്ങളും നിഴലുപോലെ പിന്തുടരുന്ന ജീവിതയാഥാർത്ഥ്യങ്ങളും നമുക്കൊപ്പമുണ്ട്. നേട്ടങ്ങൾ തേടിയുള്ള യാത്രയിൽ തടസ്സങ്ങളെ പറ്റി ചിന്തിക്കാറില്ല. പെട്ടന്ന്... വളരെ പെട്ടെന്ന്.. പ്രാണ വായു നിലച്ചുപോയാലോ? ശ്വസിക്കാനാകാതെ കരയിലെത്തിയ മീനുകളെ പോലെ നാം ഓരോരുത്തരും വഴിയിൽ പിടഞ്ഞു വീഴുന്നു. നിസ്സഹായതയോടെ കൈകൾ നീട്ടിയിട്ടും രക്ഷകൻമാർ എത്തുന്നില്ല. പരിണാമം... സൂക്ഷ്മാണുവിൽ നിന്നും യുക്തിബോധമുള്ള മനുഷ്യൻ എന്ന മഹാസൃഷ്ടി വരെ എത്തിച്ചേർന്ന് ലോകം മുഴുവൻ കൈക്കുമ്പിളിൽ ഒതുക്കി വിരലുകളാൽ സംസാരിക്കാൻ പഠിച്ച നാം ഹൃദയത്തിന്റെ ഭാഷ മറന്നുപോയി. വീടെന്ന തണലിൽ രാവുറങ്ങാൻ ചേക്കേറിയ കിളികളായി. അവിടെയും തല താഴ്ത്തി ഇരിക്കാൻ മാത്രം ശീലിച്ചു. 2. വിലക്കുകൾ വിലങ്ങുകൾ ആകെ ഒരു ബഹളം....പെട്ടന്ന് എല്ലാം നിശബ്ദം.... ആൾദൈവങ്ങളും ഭക്തികച്ചവടവും നിറം നൽകിയ ആത്മീയ വ്യാപാരത്തിന്റെ മൊത്ത കച്ചവടക്കാർ കട അടച്ച് സ്വയം സുരക്ഷിതരാകുന്നു. ജാതി മത വർഗ്ഗ വർണ്ണ ഭേദങ്ങളാൽ ആയുധങ്ങൾ രാകിമിനുക്കിയവർ വൈറസ്ബാധയിൽ പിച്ച് വിറക്കുന്നു. പണവും അധികാരവും സ്വാധീനവും പദവിയും അടച്ചിട്ട മുറിയിൽ സുരക്ഷ തേടുന്നു. 'Stay Home Stay Safe 'ഒരൊറ്റ വാക്യം........ ഇത് ഒരു ഉപദേശമല്ല. ആജ്ഞയായി തന്നിരിക്കുന്നു മുന്നറിയിപ്പുകൾ ലോകത്തെ നിശ്ചലമാക്കിയിരിക്കുന്നു. ഇത്രയൊക്കെയേ ഉള്ളു........മനുഷ്യൻ എന്ന അഹങ്കാരം .ഈ തിരിച്ചറിവ് ഉണ്ടാകാൻ ഒരു ചെറിയ അണു മതിയായിരുന്നു മുഖം മൂടി മാറ്റി നാം വെറും മനുഷ്യനായി മാറി........... . കൂട്ടിൽ അടച്ച ജീവജാലങ്ങളെ സ്വതന്ത്രരാക്കികൊണ്ട് പ്രകൃതിയിലേക്ക് മടങ്ങൂ... ശുദ്ധീകരിക്കൂ.... പ്രകൃതിയേയും നമ്മളേയും...... ജീവിക്കാം..... ജീവനുള്ളതുപോലെ......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ