വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ *കൊറോണ*
*കൊറോണ*
ലോകത്തെയാകെ ഭീതിയിൽ ആഴ്ത്തിയ, ഏറ്റവും പേടിക്കേണ്ട അസുഖമാണ് കൊറോണ അല്ലെങ്കിൽ Covid 19.കൊറോണ വിറിഡെ(Corona viridae) എന്ന കുടുംബത്തിൽ പെടുന്ന വൈറസുകൾ ആണ് ഈ അസുഖം പരത്തുന്നത്.120 നാനോ മീറ്റർ ആണ് ഒരു കൊറോണ വൈറസിന്റെ വ്യാസം. ചൈനയിലെ വു ഹാൻ പട്ടണത്തിലാണ് കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്തത്.കടുത്ത ന്യുമോണിയ ബാധിച്ചു ചികിത്സയിൽ ഇരുന്ന രോഗിയിൽ ആണ് ഈ വൈറസിനെ തിരിച്ചറിഞ്ഞത്. വളരെ പെട്ടെന്ന് ഈ വൈറസ് മറ്റു രാജ്യങ്ങളിലേക്കും ബാധിച്ചു. നിരവധി പേർ മരണത്തിനു കീഴടങ്ങി. മാർച്ചു 8 നു ഇറ്റലിയിൽ നിന്നും വന്ന കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശികളിലൂടെ ഈ വൈറസ് കേരളത്തിലും സ്ഥിതി കരിച്ചു. അവരിൽ നിന്നുംഅവരുമായി സമ്പർക്കം ഉണ്ടായ അവരുടെ ബന്ധുക്കളിൽ നിന്നും രോഗ വ്യാപനം കൂടുതലായി ഉണ്ടായി. മറ്റു ജില്ലകളിലും വിദേശത്തു നിന്നും ആളുകൾ വരുകയും രോഗം സ്ഥിതീകരിക്കുകയും ചെയ്തു. കേരളസർക്കാർ _സംസ്ഥാന ദുരന്തം_ ആയി ഈ അസുഖത്തെ പ്രഖ്യാപിച്ചു. വൈറസിന് ഫലപ്രദമായ ഒരു പ്രതിരോധ മരുന്നു വികസിപ്പിക്കാൻ ഇതുവരെ ഒരു രാജ്യങ്ങൾക്കും കഴിഞ്ഞിട്ടില്ല. ലോകത്താകമാനം ഒരു ലക്ഷത്തിൽ കൂടുതൽ പേർ മരിക്കുകയുണ്ടായി. പ്രധാനമന്ത്രി രാജ്യത്തു മാർച്ചു 24 മുതൽ സമ്പൂർണ ലോക്ക് ഡൗണ് പ്രഖ്യാപിച്ചു. വീടുകളിൽ നിന്നും ആരും പുറത്തിറങ്ങരുത് എന്നു കർശന നിർദേശം നൽകി. ഈ വൈറസ്ബാധ കേരളത്തിൽ തടയുന്നതിൽ ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും സേവനം എടുത്തു പറയേണ്ടതാണ്. കനത്ത ചുമ, ശ്വാസതടസം ,പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രായമായവരും കുട്ടികളും രോഗ പ്രതിരോധ ശക്തി കുറഞ്ഞവരും വളരെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.വേണ്ടത്ര മുൻകരുതലുകൾ എടുത്താൽ രോഗം വരില്ല. സോപ്പ് ഇട്ടു കൈകൾ ഇടക്കിടെ കഴുകുക, ശാരീരികമായി നിശ്ചിത അകലം പാലിക്കുക,അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം വീടിനു വെളിയിൽ പോകുക,മാസ്‌ക് ധരിക്കുക,പനി വന്നാൽ ഉടനെ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കുക എന്നിവ കർശനമായി പാലിക്കണം. ഭയമല്ല ജാഗ്രതയാണ് ഈ അവസരത്തിൽ വേണ്ടത് എന്ന വിവരം നിങ്ങളെ എല്ലാവരെയും ഓർമിപ്പിച്ചു കൊണ്ട് നിർത്തുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം