കേരനാട്ടിൽ പിറന്നാരേ.......
കേരമരങ്ങൾ കാത്താരേ.....
കേരളമെന്നൊരു നാടിൻ്റെ
പതിനാല് ജില്ലകളരിയേണ്ടേ?
തിരുവനന്തപുരം തെക്കാണ്
കൊല്ലം തൊട്ടടുത്തെന്നോർക്കാം
ആലപ്പുഴയും കടന്നു ചെന്നാൽ
പത്തനംതിട്ടയുമതു കേൾക്കാം
കോട്ടയം, ഇടുക്കി അരികത്ത്
എറണാകുളവും പിന്നിട്ട്
തൃശൂരെത്തി ഭാരതപ്പുഴയുടെ
അക്കരെ പാലക്കാടാണ്
മലപ്പുറമുണ്ട് മലപോലെ
കോഴിക്കോടും പിന്നിട്ട്
കണ്ണൂരും വയനാടും
കഴിഞ്ഞാൽ പിന്നെ
കാസർഗോഡാണ്.