ലോകത്തെ മുഴുവൻ വിഴുങ്ങുവാനായി
വന്നൊരു മഹാമാരി കൊറോണ
ജീവിതമാകെ വഴിമുട്ടിനാ മതിൽ
ഉഴറി വീഴുവാൻ തുടങ്ങീടുമ്പോൾ
ഭൂമിയിലെ മാലാഖമാരൊത്തുചേർന്നു
കൈ പിടിച്ചു നമ്മെ ഉയർത്തീടുവാൻ
സാമൂഹികാകലം പാലിച്ചു നമ്മളൊ-
രു പരിധി വരെ കൊറോണയെ പിടിച്ചുകെട്ടി
ജയിൽവാസം പോലെന്നു ഭയന്നു നമ്മൾ
വീട്ടിൽ കഴിഞ്ഞൊരാ നാളുകളിൽ
ആ നാളുകളെനിക്കേകിയ പാഠങ്ങൾ
എന്നുമോർക്കുവാൻ കൊതിക്കുന്ന നാളുകൾ
വീടിൻ്റെ മുറ്റത്ത് പച്ചക്കറിത്തോട്ടം
ഇന്നും പുഞ്ചിരി തൂകി നിന്നീടുന്നു.