വി ബി യു പി എസ് പൂലാനി/അക്ഷരവൃക്ഷം/ലോകത്തിലെ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തിലെ മഹാമാരി

പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന സമ്പൽസമൃദ്ധിയായി ഒഴുകുന്ന ചാലക്കുടി പുഴയാൽ ചുറ്റപ്പെട്ട ഒരു സുന്ദര ദേശമാണ് എൻറെ ഗ്രാമമായ പൂലാനി. കാർഷിക വിളകളാൽ സമൃദ്ധമാണ് എൻറെ ഗ്രാമം. പൂലാനി വി.ബി.യു.പി. സ്ക്കൂളിലാണ് ഞാൻ പഠിക്കുന്നത്. എന്റെ സ്ക്കൂളിൽ അസംബ്ലിയിൽ എന്നും ഞാൻ ന്യൂസ് വായിക്കാറുണ്ട്. അങ്ങനെയാണ് ഞാൻ പത്രവായന ശീലമാക്കിയത്. ഞാൻ പത്രം വായിച്ചപ്പോൾ ചൈനയിൽ കൊറോണ എന്ന അസുഖം കണ്ടത്തിയതായി വായിച്ചു. ചൈനയിലെ മാർക്കറ്റായ വുഹാനിൽ നിന്നാണ് ഈ അസുഖം പടർന്നത് . 2019 നവംബർ 17 -നാണ് ചൈനയിൽ ഇത് കണ്ടെത്തിയത്. ഈ വൈറസിന് ലോകാരോഗ്യ സംഘടന കോവിഡ്-19 ( Corona Virus disease) എന്ന് പേര് നൽകി. ഉത്സവങ്ങളും സ്ക്കൂളിലെ പഠനോത്സവങ്ങളിലെ സ്കിറ്റുകളുമൊക്കെയായി ഞങ്ങൾ വളരെ സന്തോഷത്തിലായിരുന്നു. മാർച്ചിലെ പരീക്ഷയുടെ ടൈംടേബിളും ഞങ്ങൾക്ക് കിട്ടിയിരുന്നു. പരീക്ഷയുടെ ഒരുക്കങ്ങൾക്കിടയിലാണ് ടീച്ചർ അസംബ്ലുയിൽ വച്ച് കൊറോണയെപ്പറ്റി വിശദമായി പറഞ്ഞു തന്നത്. ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചുവെന്നും ജനങ്ങൾക്കിടയിൽ സമ്പർക്കം മൂലം അതിവേഗം പടരുന്ന അസുഖമാണെന്നും ടീച്ചർ പറഞ്ഞു തന്നു. കൊറോണയെ അകറ്റി നിർത്താനായി സാമൂഹിക അകലം പാലിക്കണമെന്നും വ്യക്തി ശുചിത്വം വേണമെന്നും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻെങ്കിലും കഴുകണമെന്നും പറഞ്ഞു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ ചൈനയിൽ നിന്നും ഇറ്റലിയിലേക്കും, മറ്റു രാജ്യങ്ങളിലേക്കും വൈറസ് പടർന്നു പിടിച്ചു എന്ന് ന്യൂസിലൂടെയും പത്രത്തിലൂടെയും അറിയാൻ കഴിഞ്ഞു. ഇന്ത്യയിലാദ്യമായി കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചൈനയിൽ നിന്നും വന്ന ഒരു കുട്ടിയിൽ കൊറോണ അസുഖം സ്ഥിരീകരിച്ചു. നമ്മുടെ ഭരണകർത്താക്കളുടെയും ആരോഗ്യപ്രവർത്തകരുടെയും ആത്മാർത്ഥതയും , കഠിന പ്രയത്നവും മൂലം ചികിത്സിച്ച് മാറ്റുവാൻ സാധിച്ചു. പിന്നീടങ്ങോട്ട് അതിവേഗം ലോകരാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുന്ന വാർത്തയാണ് നാം കണ്ടത്. അതോടൊപ്പം ഇറ്റലിയിൽ നിന്നും കേരളത്തിലേക്ക് വന്ന പത്തനംതിട്ട ജില്ലക്കാരായ പ്രവാസികളിൽ രോഗം സ്ഥിരീകരിച്ചു. പിന്നീടങ്ങോട്ട് കേരളം മുഴുവനും കൊറോണ വൈറസ് വിദേശങ്ങളിൽ നിന്നുവന്നവരാലും അവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ മൂലവും മറ്റു ജില്ലകളിലേക്കും രോഗം വ്യാപിച്ചു. ഇതിനിടയിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും രോഗം സ്ഥിരീകരിക്കുകയുണ്ടായി. ഇതു മൂലം മാർച്ച് 10 -ാം തിയ്യതി പരീക്ഷകൾ മാറ്റി വെക്കുകയും സ്ക്കൂളുകൾക്ക് നീണ്ട അവധി നൽകുകയും ചെയ്തു. പ്രധാനമന്ത്രി ഒരു ദിവസം ജനതാ കർഫ്യു പ്രഖ്യാപിച്ചു. ഒരു ദിവസത്തെ ഇടവേളക്കു ശേഷം 3 ആഴ്ചത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. നീണ്ട അവധി കിട്ടിയെങ്കിലും അവധിക്കാലം സന്തോഷകരമായിരുന്നില്ല. കൂട്ടുകാരോടൊത്ത് കൂട്ടുകൂടി കളിക്കാനും സാധിച്ചിരുന്നില്ല. വളരെ വിഷമം തോന്നിയെങ്കിലും നമുക്കു വേണ്ടിയും സമൂഹ നന്മക്കു വേണ്ടിയും വീട്ടിൽ തന്നെ ഇരുന്നു. ലോക്ക്ഡൗൺ കാലം ചെലവഴിച്ചത് അച്ഛന്റെ കൂടെ കൃഷിപ്പണികളിൽ സഹായിച്ചു കൊണ്ടാണ്. പ്രളയകാലത്തെ നേരിട്ടപോലെ ഈ മഹാമാരികാലത്തേയും നമുക്ക് ഒരുമിച്ച് തുരത്താൻ ശ്രമിക്കാം.

ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്.

സൂര്യനന്ദ കെ വി
5 എ വി.ബി.യു.പി.എസ്.പൂലാനി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം