വി പി പി എം കെ പി എസ് ഗവ. എച്ച് എസ് തൃക്കരിപ്പൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഭൂമിശാസ്ത്രം

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു പട്ടണമാണ് തൃക്കരിപ്പൂർ. തൃക്കരിപ്പൂർ പഞ്ചായത്ത് വടക്കൻ തൃക്കരിപ്പൂർ, തെക്കൻ തൃക്കരിപ്പൂർ ഗ്രാമങ്ങൾ ചേർന്നതാണ്. 23.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക്: പിലിക്കോട്, പടന്ന പഞ്ചായത്തുകളും, കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ പെരളം പഞ്ചായത്തും, തെക്ക്: കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുനിസിപ്പാലിറ്റിയും, കിഴക്ക്: കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുനിസിപ്പാലിറ്റിയും കരിവെള്ളൂർ പെരളം പഞ്ചായത്തും, പടിഞ്ഞാറ്: വലിയപറമ്പ, പടന്ന പഞ്ചായത്തുകളുമാണ്. കാസർഗോഡ് ജില്ലയുടെ തെക്കെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തൃക്കരിപ്പൂർ പഞ്ചായത്ത്, കാർഷിക മേഖലയിൽ നോർതേൺ-മിഡ്ലാന്റ് സോണിൽപ്പെടുന്നു. ഭൂമിശാസ്ത്രപരമായി പൂർണ്ണമായും തീരപ്രദേശത്തിലുൾപ്പെടുന്ന പ്രദേശമാണ് തൃക്കരിപ്പൂർ.

school entrance


പ്രശസ്തർ

താഴേക്കാട്ടു മനയുടെ പഴയ ആസ്ഥാനം തൃക്കരിപ്പൂർ ആയിരുന്നു. ടി.എസ്. തിരുമുമ്പ് എന്ന പ്രശസ്ത കവിയും സ്വാതന്ത്ര്യ സമരസേനാനിയും താഴേക്കാട്ടു മനയിൽ നിന്നാണ്. പ്രശസ്ത കഥകളി കലാകാരനായ ഗുരു ചന്തുപ്പണിക്കർ ജനിച്ചത് തൃക്കരിപ്പൂർ ആണ്.

തമിഴ്‌ലെ യുവതാരം ആര്യ (നടൻ) തൃക്കരിപ്പൂർ വംശജനാണ് .

പ്രശസ്ത ഫുടബോൾ താരം മുഹമ്മദ് റാഫിയും എം സുരേഷും തൃക്കരിപ്പൂരുകാരാണ്.

ആരാധനാലയങ്ങൾ

ശ്രീ രാമവില്യം കഴകം

ഉത്തര കേരളത്തിലെ തീയ്യ സമുദായക്കാരുടെ പ്രധാന ആരാധന കേന്ദ്രങ്ങളിൽ ഒന്നാണ്

ബീരീച്ചേരി ജുമാമസ്ജിദ്

സെന്റ് പോൾസ് ചർച്ച്

ആരോഗ്യകേന്ദ്രങ്ങൾ

  • താലൂക്ക് ഗവ. ആശുപത്രി , തങ്കയം
  • പ്രൈമറി ഹെൽത്ത്‌ സെന്റർ , ഉടുംബന്തല
  • സർക്കാർ ഹോമിയോ ഇളംമ്പച്ചി.
  • പ്രൈമറി ഹെൽത്ത് സെൻറർ,ഇളംമ്പച്ചി.
  • എം.സി ഹോസ്പിറ്റൽ , തൃക്കരിപ്പൂർ
  • ലൈഫ് കെയർ ഹോസ്പ്പിറ്റൽ , തൃക്കരിപ്പൂർ
  • സർക്കാർ ആയ്യുർവ്വേദ ആശുപത്രി,കൊയോങ്കര
  • കുടുംബക്ഷേമകേന്ദ്രം,കൊയോങ്കര

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

പോളിടെക്നിക് തൃക്കരിപ്പുർ

കോളേജ് ഓഫ് എഞ്ചിനിയറിംഗ്

സ്ഥാപനങ്ങൾ

കൃഷിഭവൻ

കളിസ്ഥലം

തൃക്കരിപ്പൂർ സ്കൂളിന്റെ മറ്റൊരു പ്രത്യേകത മനോഹരമായൊരു കളിസ്ഥലം എന്നുള്ളതാണ്. ഫുട്‌ബോൾ കളിക്കാരെ

കളിസ്ഥലം

സൃഷ്ടിക്കുന്നതിൽ വളരെ അധികം പങ്കുവഹിച്ചിട്ടുണ്ട് തൃക്കരിപ്പൂർ സ്കൂൾ സ്കൂളിന്റെ അടുത്ത് തന്നെ ടൗണിന്റെ ഹൃദയഭാഗത്തു ആയി ആണ് കളിസ്ഥലം സ്ഥിതിചെയ്യുന്നത്.





റെയിൽവേ സ്റ്റേഷൻ

കാസർഗോഡ് ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് വി പി പി എം കെ പി എസ് ഗവ. എച്ച് എസ് തൃക്കരിപ്പൂർ.1954 ൽ ആണ് തൃക്കരിപ്പൂർ സ്കൂൾ സ്ഥാപിച്ചത്.തൃക്കരിപ്പൂർ ടൗണിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ്. സ്കൂളിന്റെ അടുത്ത തന്നെ ബസ് സ്റ്റാൻഡും അടുത്ത് തന്നെ മനോഹരമായ ഒരു റെയിൽവേ സ്റ്റേഷനും സ്ഥിതിചെയ്യുന്നു.ഏകദേശം  ഏഴു

റെയിൽവേ സ്റ്റേഷൻ

ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ കളി സ്ഥലങ്ങളും ധാരാളം കെട്ടിടങ്ങളും ഉള്ള ഒരു വിദ്യാലയമാണ്.