സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ കൊയ്പള്ളികാരാണ്മ (വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ) സ്ഥാപിതം-1884

ശ്രീ. കൊച്ചുപദ്മനാഭൻആശാൻ
ശ്രീ. കുമാരൻ വൈദ്യൻ

ചെട്ടികുളങ്ങര പഞ്ചായത്തിലെ ആദ്യവിദ്യാലയമാണ് കൊയ്പള്ളികാരാണ്മ വി.എസ്.എസ്.ഹൈസ്കൂൾ എന്ന ചുരക്കപ്പേരിലറിയപ്പെടുന്ന വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ. സംസ്കൃത പാണ്ഡിത്യം കൊണ്ടും ജ്യോതിഷം, വൈദ്യം എന്നിവയിലുള്ള വൈദഗ്ദ്ധ്യംകൊണ്ടും തിരുവിതാംകൂർ രാജകൊട്ടാരവുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന, ഗണക സമുദായത്തിൽപ്പെട്ട കൊയ്പള്ളികാരാണ്മ അയിരൂർ പടീറ്റതിൽ കാരണവന്മാരാണ് ഈ സ്ഥാപനത്തിന്റെ തുടക്കക്കാർ. ഒരു കുടിപ്പള്ളിക്കൂട (കളരി)മായി പ്രവർത്തനമാരംഭിച്ച ഇത് 1884-ൽ സംസ്കൃത സ്കൂളായി മാറ്റപ്പെട്ടു. അതിന്റെ സ്ഥാപകൻ അയിരൂർ പടീറ്റതിൽ ശ്രീ.കൊച്ചുരാമനാശാൻ ആണ്. സംസ്കൃത ഭാഷയിൽ ശാസ്ത്രി വരെയുള്ള പഠനമാണ് അന്ന് ഈ സ്ഥാപനത്തിൽ നടന്നിരുന്നത്. ദൂരെ ദേശത്ത് നിന്ന് എത്തിയിരുന്ന വിദ്യാർത്ഥികൾക്ക് താമസവും, ഭക്ഷണവും സൗജന്യമായി ഒരുക്കി കൊടുത്തിരുന്ന ഒരു ഗുരുകുലം കൂടിയായിരുന്നു ഇത്. പിന്നീട് ശ്രീ. കൊച്ചു പദ്മനാഭനാശാന്റെ ശ്രമഫലമായി 1956 ൽ യു.പി സ്കൂൾ നിലവിൽ വന്നു. 1963 ൽ പ്രസ്തുത സ്കൂളിന്റെ ഉടമസ്ഥാവകാശം അയിരൂർ പടീറ്റതിൽ കുടുംബത്തിലെ മറ്റൊരംഗമായ ശ്രീ. കുമാരൻ വൈദ്യനു ലഭിച്ചു. 1964 ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. തുടർന്നിതു വരെയുള്ള വളർച്ചയിൽ വിദ്യാഭ്യാസ നിലവാരത്തിലും , ഭൗതിക സാഹചര്യങ്ങളിലും ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 1987 ൽ ശ്രീകുമാരൻ വൈദ്യരുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ ശ്രീ.രാജീവ് കുമാർ സ്കൂൾ മാനേജർ ആയി . ഇപ്പോഴും അദ്ദേഹം തന്നെ മാനേജരായി സ്കൂളിനെ നയിക്കുന്നു.