വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പഠന നിലവാരത്തിലും പഠ്യേതര പ്രവർത്തനങ്ങളിലും എന്നും  മുൻനിരയിൽ നിൽക്കുവാൻ സാധിച്ചിട്ടുള്ള എയ്ഡഡ് സ്കൂൾ ആണ് വി എസ് എസ് എച്ച് എസ് . സാമൂഹ്യ ബോധമുള്ള നല്ല പൗരന്മാരെ വാർത്തെടുക്കുന്നതിനായി ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് .വർഷങ്ങളായി S.S.L.Cക്ക്‌ 100% വിജയം സ്കൂളിന് സ്വന്തമാണ് . സംസ്ഥാന ,ജില്ലാ , ഉപജില്ലാ യുവജനോത്സവങ്ങളിലെ നേട്ടം എടുത്തു പറയത്തക്കതാണ്.  സ്പോർട്സ് ആൻഡ് ഗെയിംസ് ,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജെ ആർ സി യൂണിറ്റ്, ലിറ്റിൽ കൈറ്റ്സ്, വിവിധ ക്ലബ്ബുകൾ, പ്രവർത്തിപരിചയ വിഭാഗം ,എന്നിവയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരുന്നു , കോവിഡ് മഹാമാരിയുടെ കാലത്തു സ്‌കൂളിൽ കുട്ടികൾക്കോ അധ്യാപകർക്കോ നേരിട്ട് എത്താൻ കഴിയാതിരുന്ന കാലത്തു ഓൺലൈൻ ക്‌ളാസുകളിലൂടെ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചു. ഓരോ ക്ലാസിലെയും കുട്ടികളെ ചേർത്ത് വാട്സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തി. ഓൺലൈൻ ക്ളാസുകൾ കാണുവാനും പഠിക്കുവാനും സാങ്കേതിക സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടത്തി ആവശ്യമായ സഹായം കണ്ടെത്തി നൽകാൻ സ്‌കൂളിന് സാധിച്ചു. കൈറ്റ് വിക്ടെർസ് നടത്തുന്ന ക്‌ളാസുകൾ കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും, അതിനു ശേഷം ആവശ്യമായ തുടർ സഹായം നൽകുവാനും സാധിച്ചു. ഇത് കൂടാതെ അധ്യാപകർ ഗൂഗിൾ മീറ്റ് ക്ലാസുകൾ വഴി കുട്ടികളോട് നേരിട്ട് സംവദിക്കുകയും ചെയ്തു .വിവിധ ദിനാചരണങ്ങൾ ഓൺലൈൻ ആയി നടത്തി .