വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

2014 ലാണ് സ്കൂളിൽ JRC യുടെ യൂണിറ്റ് ആരംഭിച്ചത്. എല്ലാ വർഷവും JRC CADETS സ്വാതന്ത്ര്യദിനത്തിലും ,റിപ്പബ്ലിക് ദിനത്തിലും പരേഡ് നടത്തി വരുന്നുണ്ട്. കേരളത്തിൽ ആദ്യമായി ഡങ്കി പനി സ്ഥിതീകരിച്ച സമയത്ത്‌ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കാൻ വേണ്ടി ഡങ്കി പനിക്ക് എതിരായി ഒരു ബോധവൽക്കരണം JRC കേഡറ്റുകൾ സ്കൂളിലെ ക്ലാസ്സുകളിലും,സമീപപ്രദേശത്തെ വീടുകളിലും നടത്തി.അതുകൂടാതെ കൃഷികളിൽ ആഭിമുഖ്യം വളർത്തുവാൻ വേണ്ടി കേഡറ്റുകൾ തന്നെ കൃഷി ചെയ്ത് അതിൽ നിന്ന് കിട്ടിയ വിളവുകൾ വിൽപ്പന നടത്തുകയും ചെയ്തു.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും വളരെ ഊർജ്ജസ്വലതയോടുകൂടി കേഡറ്റുകൾ പ്രവർത്തിക്കുകയും കോവിഡ് കാലഘട്ടത്തിൽ മാസ്ക്ക് നിർമ്മാണത്തിലും കോവിഡ് പ്രതിരോധ മാർഗ്ഗങ്ങളിൽ പരിശീലനം നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നുണ്ട്.മാനവസേവനമെന്ന ആശയം മുൻനിർത്തിക്കൊണ്ടു തന്നെ ഈ സ്കൂളിലെ JRC കേഡറ്റുകൾ എല്ലാ മേഖലകളിലും പ്രവർത്തിച്ചു വരുന്നു.