വി എച്ച് യു പി സ്കൂൾ, വഴുവാടി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം
ഇതിനു കാരണം നമ്മൾ തന്നെയല്ലേ? ശുചിത്വമില്ലായ്മയിലൂടെ നാം സ്വയം വരുത്തി തീർത്തതല്ലേ അത്? കൊവിഡ്-19 നു കാരണമായ വൈറസ്സ് നമ്മുടെ ശുചിത്വമില്ലായ്മയെ മുതലെടുത്ത് അനുദിനം മനുഷ്യ ജീവൻ കവർന്നെടുക്കുകയാണ്. കൊറോണ മാത്രമല്ല, മറ്റു പല പകർച്ച വ്യാധികൾക്കും കാരണം ശുചിത്വം ഇല്ലായ്മയാണ്. ശുചിത്വം പാലിക്കുക എന്നത്, നമ്മുടെ ജീവൻ രക്ഷിക്കുന്നതുപോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് പരിസ്ഥിതി ശുചിത്വം. ആവാസ വ്യവസ്ഥയുടെ ജീവനാണു പരിസ്ഥിതി. പരിസ്ഥിതിയുടെ സന്തുലനാവസ്ഥ നിലനിർത്തി അവയെ സംരക്ഷിക്കേണ്ടത് മാനവരാശി മുഴുവൻറേയും ഉത്തരവാദിത്വമാണ്. ആധുനികലോകം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നമായി മണ്ണ് മലിനീകരണം മാറിയിരിക്കുന്നു. വാഹനങ്ങൾ ഉയർത്തുന്ന മലിനീകരണവും, ജല ശ്രോതസ്സുകളുടെ മലിനീകരണവും ഇന്നു നാം നേരിടുന്ന ഭീഷണികളാണ്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്കു പകരം, കാൽനട, സൈക്കിൾ എന്നിവയെ കഴിയുന്നത്ര ഉപയോഗിക്കുക. ഓസോൺ പാളിക്ക് തകരാറ് സൃഷ്ടിക്കുന്ന സുഗന്ധവസ്തുക്കൾ. സ്പ്രേ തുടങ്ങിയവ ഉപേക്ഷിക്കുക. കൂടാതെ പ്ലാസ്റ്റിക്കുകൾ വലിച്ചെറിയാതിരിക്കുകയും, കത്തിക്കാതിരിക്കയും ചെയ്യുക. ഇന്ന് കാണുന്ന ക്രുത്രിമ പ്ലാസ്റ്റിക്കിൻറെ കഥ തുടങ്ങുന്നത് ജർമൻ ശാസ്ത്രജ്ഞനായ ലിയോബേക്കലൻറ് എന്ന ശാസ്ത്രജ്ഞൻറെ പരീക്ഷണങ്ങളിലൂടെയാണ്. കോലരക്കിൻറെ ക്രുത്രിമ രൂപം സൃഷ്ടിക്കാനുള്ള അദ്ദേഹത്തിൻറെ പരീക്ഷണങ്ങൾക്കിടയിൽ, ഫിനോൾ, ഫോർമാലിഹൈഡ് തുടങ്ങിയ രാസവസ്തുക്കളുടെ മിശ്രിതം ഉന്നത താപനിലയിൽ ചൂടാക്കിയപ്പോൾ കറുപ്പ് നിറത്തിലുള്ള ഒരു പദാർത്ഥം ലഭിച്ചു. പദാർത്ഥം ഉറച്ചപ്പോൾ അസാമാന്യ കടുപ്പം കൈവരിച്ചതായി ബേക്കലൻറിനു മനസ്സിലായി. ഇതോടെ പുതുതായി കണ്ടെത്തിയ വസ്തുവിനു തൻറെ പേരു ചേർത്ത് ബേക്കലൈറ്റ് എന്ന് വിളിച്ചു. ഇതായിരുന്നു ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്ക്. പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം അവ ഓസോൺ പാളിക്ക് വിള്ളൽ ഏൽക്കുന്നതിന് കാരണമാകുന്നു. കൂടാതെ പ്ലാസ്റ്റിക് മണ്ണിൽ വലിച്ചെറിയുന്നത് മൂലം ഭൂമിക്കടിയിലേക്ക് ജലം ആഴ്ന്നിറങ്ങുന്നതിനു തടസ്സം സൃഷ്ടിക്കുന്നു. ഇത്തരത്തിൽ ഒട്ടനവധി കാരണങ്ങളാണ് പരിസ്ഥിതി മലിനീകരണത്തിന് ഉള്ളത്. മലമ്പനി, ചിക്കൻഗുനിയ, കോളറ തുടങ്ങിയ വിവിധതരം രോഗങ്ങൾക്കും, പകർച്ചവ്യാധികൾക്കും പ്രധാനകാരണവും പരിസ്ഥിതി മലിനീകരണം തന്നെ. ഇവയിൽ നിന്നെല്ലാം രക്ഷനേടാൻ പരിസ്ഥിതി ശുചിത്വം പാലിക്കുക എന്നുള്ളത് സുപ്രധാനമായ ഒരു ഘടകമാണ്. ഈ ലോകത്തെ നമ്മൾ സംരക്ഷിക്കണമെങ്കിൽ പരിസ്ഥിതി ശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്. ഈ ലോകത്തെ നമുക്ക് പകർച്ച വ്യാധികളിൽ നിന്നും സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം