വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ‍/അക്ഷരവൃക്ഷം/ജീവന് വേണ്ടിയുള്ള യുദ്ധം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവന് വേണ്ടിയുള്ള യുദ്ധം


ജീവന് വേണ്ടിയുള്ള യുദ്ധം കോവിഡ് 19 കൊറോണ വൈറസ് ഡിസീസ് 19 കോവിഡ് 19 എന്ന പേരിലാണ് അറിയപ്പെടുന്നത്. ലോകത്താകമാനം ഭീതിദമായ അവസ്ഥ സൃഷ്ടിച്ചു കൊണ്ട് ജനജീവിതത്തെ താറുമാറാക്കി കൊണ്ടിരിക്കുകയാണ് ഈ പകർച്ചവ്യാധി രോഗം. ചൈനയിലെ വൂഹാനിൽ ആണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ലോകത്താകമാനം വ്യാപിക്കുകയായിരുസാർസ് കോവ് - 2 വൈറസ് ആണ് രോഗം പരത്തുന്നത് . കൊറോണ വൈറസ് എന്നാണ് ഇത് അറിയപ്പെടുന്നത്. രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴും മൂക്കുചീറ്റുമ്പോഴും ഉണ്ടാകുന്ന സ്രവങ്ങളിലൂടെ ആണ് ഈ രോഗം പകരുന്നത്. 2 മുതൽ 14 ദിവസം വരെയുള്ള കാലഘട്ടത്തിലാണ് രോഗം സ്ഥിരീകരിക്കാൻ കഴിയുന്നത് .വ്യക്തി ശുചിത്വം പാലിച്ചുകൊണ്ട് സമൂഹത്തെ ആകമാനം ശുചിത്വ ബോധമുള്ളവരാക്കി മാറ്റുന്നതിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും ആൾകൂട്ടത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതിലൂടെയും രോഗവ്യാപനം കുറെയേറെ തടയാൻ കഴിയും .കൂടാതെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായമൂടിക്കെട്ടുന്നതിലൂടെയും സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുന്നതി ലൂടെയും സാനിറ്റൈസർ ഉപയോഗിക്കുന്നതിലൂടെയും രോഗവ്യാപനം തടയാൻ കഴിയും എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. രോഗബാധിതരുമായി ഹസ്തദാനം പോലും ഒഴിവാക്കുന്നത് ഗുണകരമാണ് .ഈ രോഗത്തിന് വാക്സിൻ കണ്ടുപിടിച്ചിട്ടി ല്ലാത്തതിനാൽ രോഗം ബാധിച്ച വരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക യാണ് പ്രധാനപ്രതിരോധ മാർഗ്ഗം . പനി ,ചുമ, ശ്വാസതടസ്സം, തൊണ്ടവേദന ഇവയിലേതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ നടത്താതെ വൈദ്യസഹായം തേടുക . തൂവാലയോ മാസ്കോ ഉപയോഗിച്ചു വായ മൂടി കെട്ടുക. പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ മരണത്തിന് വരെ ഇടയാക്കാം. ഈ വൈറസിനെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. ലോക രാജ്യങ്ങൾ വിറങ്ങലിച്ചു നിൽക്കുമ്പോഴും കൊറോണ പ്രതിരോധത്തിൽ വികസിത രാജ്യങ്ങളെ പോലും അമ്പരപ്പിച്ചുകൊണ്ട് നിയന്ത്രണത്തിൽ ആക്കുന്നതിനു വേണ്ട ശ്രമങ്ങളിൽ ഭാരതം ഏറെക്കുറെ വിജയിച്ചു ലോക്ഡൗൺ പോലെയുള്ള നടപടികളിലൂടെ രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു . ഈ പ്രവർത്തനത്തിൽ ലോകരാജ്യങ്ങൾക്ക് മാതൃകയായി മാറി നമ്മുടെ ഭാരതം .ഇത് എഴുതുന്ന സമയത്ത് ലോകത്തെ മരണനിരക്ക് 1,60,000 ആയി എന്നാണ് അറിയാൻ കഴിഞ്ഞത്. ലോകത്തിൻറെ നെറുകയിൽ നിൽക്കുന്ന അമേരിക്കയിലെ രോഗവ്യാപനം ലോകാരോഗ്യ സംഘടനയെ പോലും ആശങ്കയിലാഴ്ത്തുന്നു. അവിടെ നിലവിൽ 40000 ആളുകൾ ഈ രോഗം മൂലം മരണപ്പെട്ടിരിക്കുന്നു ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ മരണനിരക്ക് വളരെ കൂടുതലാണ്. ലോകരാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി ഈ രോഗത്തെ പ്രതിരോധിക്കുന്ന തിനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം മാതൃകാപരമായ പ്രവർത്തനമാണ് നമ്മുടെ കേരളത്തിൽ നടന്നു വരുന്നത് ആരോഗ്യ പ്രവർത്തകരുടെയും ആരോഗ്യവകുപ്പിനും നിരന്തരമായ ഇടപെടലുകളിലൂടെ രോഗവ്യാപനം കുറയ്ക്കുന്നതിനും രോഗപ്രതിരോധം സാധ്യമാക്കുന്നതിനും കേരളം പോലെയുള്ള കൊച്ചു പ്രദേശത്ത് കഴിഞ്ഞു എന്ന മലയാളികളായ നമുക്ക് അഭിമാനിക്കാൻ വക നൽകുന്നതാണ്. കൂട്ടായ പ്രവർത്തനത്തിലൂടെ ഏതു മഹാമാരിയും നേരിടാം എന്നതിന് ഉദാഹരണമാണ് കേരളം. "ആശങ്ക അല്ല ജാഗ്രതയാണ് വേണ്ടത് "

  1. stay home #stay safe

അഭിഷേക് ഷേണായി
8C വയലാർ രാമവർമ്മ സ്കൂൾ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം