വി ആർ എ എം എച്ച് എസ് തൈക്കാട്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ ഡയറി കുറിപ്പുകൾ
ലോക്ക് ഡൗൺ ഡയറി കുറിപ്പുകൾ
ഏപ്രിൽ 2 വ്യാഴം ഇന്ന് ഞാൻ കാലത്തു എഴുന്നേറ്റു ഉടനെ തന്നെ അച്ഛൻ പറഞ്ഞത് കേട്ട് ആദ്യം തന്നെ ടി വി യിൽ ന്യൂസ് ചാനൽ വച്ചു. എല്ലായിടത്തും കൊറോണ വാർത്തകൾ തന്നെയായിരുന്നു . ലോക്ക്ഡൗൺ പ്രഖ്യാപിച്ചു മുഴുവൻ സമയവും വീട്ടിൽ തന്നെ ഇരിക്കുന്നത് കൊണ്ട് വല്ലാത്ത ബോറടിയും ഉണ്ട് . ഇന്ന് എന്തെങ്കിലും ക്രിയേറ്റീവ് ആയി ചെയ്യാമെന്ന് ഞാൻ തീരുമാനിച്ചു . കുറച്ച കഴിഞ്ഞു അച്ഛൻ എന്നെ വിളിച്ചു . പറമ്പു വൃത്തിയാക്കിയാലോ എന്നാണ് ആലോചന . വീടിന്റെ വലതു ഭാഗത്തായി കാട് പിടിച്ചു കിടക്കുന്ന സ്ഥലത്താണ് ആദ്യം പണിതുടങ്ങിയത്. ചെറിയ പുല്ലുകൾ പറിച്ചു സഹായിക്കാൻ ശ്രീക്കുട്ടനും കൂടെ ഉണ്ടായിരുന്നു. അടിച്ചു വാരുന്ന ജോലി എനിയ്ക്കു ഇഷ്ടമായിരുന്നതിനാൽ ചൂല് ആദ്യം ഞാൻ തന്നെ എടുത്തു . ഒരു മൂലയിൽ നിന്ന് അടിച്ചു വാരാൻ തുടങ്ങി. ഒപ്പം ധനവും ഉണ്ടായിരുന്നു . വാരിക്കൂട്ടിയ ചവറു തീയിടാറായപ്പോഴേക്കും ഞങ്ങളോട് വീട്ടിൽ കയറിക്കോളാൻ പറഞ്ഞു. മാസങ്ങളായിട്ടു കാട് പിടിച്ചു കിടന്നിരുന്ന സ്ഥലം ഇന്ന് കണ്ടപ്പോ എന്തോ സന്തോഷം പോലെ തോന്നി. ഞങ്ങൾ വീട്ടിൽ കയറി ടി വി കാണാൻ നോക്കിയപ്പോൾ കറന്റ് പോയിരുന്നു. എന്നാൽ പിന്നെ സ്കൂൾ വിക്കിയിലേക്ക് അയക്കാനുള്ള കോറോണകാലത്തെ അനുഭവക്കുറിപ്പ് എഴുതാം എന്ന് വിചാരിച്ചു . ഉച്ചക്ക് ഭക്ഷണം കഴിച്ചു ഒരു അര മണിക്കൂർ കൂടി ഞാൻ അനുഭവം എഴുതാൻ ഇരുന്നു. പിന്നെ വൈകീട്ട് ഹോസ് വച്ച് പറമ്പിലെ തെങ്ങും വാഴകളും നനക്കാൻ വേണ്ടി ഞങ്ങൾ അച്ഛന്റെ കൂടെ കൂടി. ഏപ്രിൽ 3 വെള്ളി ഇന്ന് ഞാൻ കുറച്ച നേരത്തെ എഴുന്നേറ്റു . ആരും വിളിചു എഴുന്നേൽപ്പിക്കാതെ തന്നെ . എഴുന്നേറ്റു മുറ്റത്തേക്കിറങ്ങി ഇന്നലെ വൃത്തിയാക്കിയിട്ട സ്ഥലമൊക്കെ ഒന്ന് നടന്നു നോക്കി . പുറത്തു ചെറിയ തണുപ്പുണ്ടായിരുന്നു . പിന്നെ വീട്ടിൽ കയറി ഭക്ഷണം കഴിച്ചു വീണ്ടും പുറത്തേക്കിറങ്ങി. ഇന്നലെ വൃത്തിയാക്കിയിട്ട ഈ സ്ഥലത്തു എന്തെങ്കിലും ചെയ്താലോ എന്ന് ആലോചിച്ചു . ഇഷ്ടം പോലെ മരങ്ങൾ ഉള്ളത് കൊണ്ട് നന്നായി തണൽ വീഴും . അങ്ങനെ അവസാനം ചെറിയ വീട് പോലെ എന്തെങ്കിലും ഉണ്ടാക്കിയാലോ എന്ന് ആലോചിച്ചു . അച്ഛന്റെ സഹായത്തോടെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടി ചെറിയ മേൽക്കൂര പോലെ ഉണ്ടാക്കി . മരത്തിലേക്കാണ് വലിച്ചു കെട്ടിയത് അത് കൊണ്ട് തന്നെ അത്യാവശ്യത്തിനു ഉയരം ഉണ്ടായിരുന്നു . വൈകീട്ട് വരെ ഞങ്ങൾ അവിടെ തന്നെ ആയിരുന്നു . വൈകീട്ട് ചായകുടിക്കാൻ ചായ ഗ്ലാസും കൊണ്ട് വീട്ടിലേക്കു വന്നു . അച്ഛനും അമ്മയും ഞങ്ങളും ഒരുമിച്ചിരുന്നു ചായ കുടിച്ചു . കുറെ നേരം അവിടെ തന്നെ ഇരുന്നു സംസാരിച്ചു. ഇരുട്ടുന്നവരെ ഞങ്ങൾ അവിടെ തന്നെ ഇരുന്നു കളിച്ചു . ഇന്ന് ഫുൾടൈം കളിയായിരുന്നു . ഏപ്രിൽ 4 ശനി ഇന്ന് ഞാൻ കുറച്ച വൈകിയാണ് എഴുന്നേറ്റത് . അതുകൊണ്ടു തന്നെ മുറ്റത്തേക്ക് രാവിലെ തന്നെ ഇറങ്ങിയില്ല . ഞാൻ പുറത്തിറങ്ങുമ്പോഴേക്കും പത്തുമണി കഴിഞ്ഞിരുന്നു. ഞങ്ങളുടെ കളിവീടിന്റെ മുകളിലും മുറ്റത്തുമായി നിറയെ ഇലകൾ വീണു കിടക്കുന്നു . വേഗം ചൂലെടുത്തു കൊണ്ടുവന്നു അവയെല്ലാം വൃത്തിയാക്കി . അവിടെ ഒരു കസേരയും എടുത്ത് കൊണ്ടുവന്നു ന്യൂസ് പേപ്പർ വായിക്കാൻ ഇരുന്നു . കാലത്തു അവിടെ കസേരയിട്ട് വായിക്കാനും എഴുതാനുമൊക്കെ ഒരു പ്രത്യേക സുഖമാണ് . പേപ്പറിൽ മുഴുവനും കൊറോണ വാർത്തകൾ തന്നെയാണ് അത് കൊണ്ട് തന്നെ പേപ്പർ വായിക്കാൻ ഒരു സുഖം തോന്നിയില്ല . ചുറ്റും നോക്കിയപ്പോളാണ് അന്ന് വൃത്തിയാക്കലിൽ കിട്ടിയ പ്ലാസ്റ്റിക്കിന്റെയ്യും ചില്ലിന്റെയും കുപ്പികൾ കിടക്കുന്നത് കണ്ടത് . അത് കൊണ്ട് ഹാങ്ങിങ് ഗാർഡൻ ഉണ്ടാക്കിയാലോ എന്നൊരു ചിന്ത . പിന്നെ കുറെ നേരത്തേക്ക് അത് തന്നെ ആയിരുന്നു പണി. ഒപ്പം ധനവും ശ്രീക്കുട്ടനും ഉണ്ടായിരുന്നു . പിന്നെ ഇതെവിടെ വെക്കാനാണ് എന്നായി . കളിവീടിന്റെ സൈഡിൽ തൂക്കാം എന്ന ധനുവിന്റെ ഐഡിയ നല്ലതായി തോന്നി. ഉച്ചവരെ കളിച്ചു ഭക്ഷണം കഴിച്ചു t v കണ്ടു. പിന്നെ ചായക്ക് പലഹാരമുണ്ടാക്കാൻ അമ്മയോടൊപ്പം കൂടി . പിന്നെ ശ്രീകുട്ടന്റെ കൂടെ സൈക്കിൾ ഓടിച്ചു . രാത്രി ഞാൻ ബാക്കിവച്ച കൊറോണ അനുഭവത്തിലേക്ക് ഇന്നത്തേത് കൂടി എഴുതിച്ചേർത്തു .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം