വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ടീൻസ് ക്ലബ്ബ്
ടീൻസ്ക്ലബ്ബ്
ടീൻസ് ക്ലബ് ൽ ഹൈസ്കൂളിലെ എല്ലാ കുട്ടികളും അംഗങ്ങൾ ആണ്. കൗമാരപ്രായത്തിൽ ഉള്ള കുട്ടികളുടെ മാനസിക വളർച്ചയും, അവരുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നൊക്കെ ഉൾക്കൊള്ളുന്നതാണ് ഈ ക്ലബ്. ഡി ഇ ഒ തലത്തിൽ നാല് ദിവസത്തെ ട്രെയിനിങ് ആറ്റിങ്ങൽ വച്ച് ഉണ്ടായിരുന്നു. ജോൺ റോസ് സാർ ആണ് ക്ലാസ്സ് അറ്റൻഡ് ചെയ്തത് . ബി ആർ സി തലത്തിൽ രണ്ടുദിവസത്തെ ട്രെയിനിങ് ദീപ്തി സരിത എന്നീ ടീച്ചേഴ്സ് പങ്കെടുത്തു. ഇതിന്റെ ഉൽഘാടനം 2024 ഫെബ്രുവരിയിൽ ആയിരുന്നു. ജോൺ റോസ് മോഡൽ ഓഫീസർ ആയി തിരഞ്ഞെടുക്കപ്പെട്ടു.
സ്കൂൾ തല ഉദ്ഘാടനം
ഹൈസ്കൂൾ തലത്തിലെ 290 കുട്ടികളെ അംഗങ്ങൾ ആക്കികൊണ്ട് ടീൻസ് ക്ലബ്ബ് രൂപീകരിച്ചു. സ്കൂൾ തല ടീൻസ് ക്ലബ് ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എംആർ ബിന്ദു നിർവഹിച്ചു. മുക്കോല ഫാമിലി ഹെൽത്ത് സെന്ററിലെ അഡോളസൻസ് ഹെൽത്ത് കൗൺസിലർ ലീനാരാജ് ക്രിയാത്മക കൗമാരത്തിൽ കുട്ടികളുടെ പങ്കാളിത്തത്തെ കുറിച്ചും കൗമാരത്തിൽ കരുത്തും കരുതലും ആർജിക്കേണ്ടതിനെക്കുറിച്ചും സമൂഹത്തിൽ പ്രാവർത്തികമാക്കേണ്ടതിനെക്കുറിച്ചും ആശയങ്ങൾ അവതരിപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി അശ്വസ് എസ് സുഭാഷ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
ടീൻസ് ക്ലബ്ബിൻറെ മാഗസിൻ രൂപീകരണം
ടീൻസ് ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ് തലത്തിൽ എല്ലാ കുട്ടികളെയും പ്രതിനിധീകരിച്ചുകൊണ്ട് ക്ലാസ് മാഗസിൻ തയ്യാറാക്കിച്ചു. കുട്ടികളിലെ സർഗവാസനകളെ പുറത്തുകൊണ്ടുവന്നു.
ടീൻസ് ക്ലബ്ബിൻറെ പ്രവർത്തിപരിചയ പഠനശാല
സ്കൂളിലെ എല്ലാ കുട്ടികൾക്കും ടീൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പ്രവർത്തിപരിചയം നേടുവാൻ സാധിച്ചു. വിവിധതരത്തിലുള്ള വസ്തുക്കളുടെ നിർമ്മാണങ്ങൾ, കരകൗശല നിർമ്മാണങ്ങൾ, പാഴ് വസ്തുക്കൾ കൊണ്ടുള്ള കലാ നിർമ്മാണങ്ങൾ, ചിരട്ട കൊണ്ടുള്ള കരകൗശലങ്ങൾ ഇങ്ങനെ കുട്ടികളുടെ വാസനകൾ പുറത്തുകൊണ്ടുവരാനുള്ള അവസരങ്ങൾ ഉണ്ടാക്കി.