വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഗ്രന്ഥശാല/2023-24
23-24 ഗ്രന്ഥശാലാ പ്രവർത്തനങ്ങൾ
ഈ വർഷത്തെ ലൈബ്രറി പ്രവർത്തനങ്ങൾ പ്രിയ ടീച്ചറിന്റെ നേതൃത്ത്വത്തിലാണ് നടന്നു പോകുന്നത്. എല്ലാ കുട്ടികൾക്കും ലൈബ്രറി ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ചിട്ടയായ ക്രമീകരണം ലൈബ്രറിയുടെ മുഖമുദ്രയാണ്
ചിട്ടയാർന്ന ക്രമീകരണം
മാതൃകാപരമായ ക്രമീകരണമാണ് പുസ്തകങ്ങൾക്ക് സ്വീകരിച്ചിട്ടുള്ളത്. ബാലസാഹിത്യകൃതികൾ, ഓരോ ഭാഷയിലെയും നോവൽ, ചെറുകഥ, കവിത, നിരൂപണങ്ങൾ, ജീവചരിത്രം, ആത്മകഥ, യാത്രാ വിവരണം, എന്നിങ്ങനെ സാഹിത്യകൃതികൾ, സാമൂഹ്യം, ശാസ്ത്രം, ഗണിതം, റഫറൻസ്..... എന്നിങ്ങനെ ക്രമീകരിച്ചിട്ടുണ്ട്.
മികച്ച വായനയ്ക്ക്
കുട്ടികളെ മികച്ച വായനക്കാരാക്കുക എന്നത് അധ്യാപകരുടെ ലക്ഷ്യമാണ്. അതിന് ലൈബ്രറി കുടികളിലെത്തിക്കുക. കുട്ടികളെ അതിനു സജ്ജമാക്കാൻ ഓരോ അധ്യാപകനും ശ്രമിക്കുന്നുണ്ട്. വായനാനുഭവങ്ങൾ പകർത്താൻ തങ്ങൾ പഠിപ്പിയുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ശ്രമിച്ചു പോരുന്നു.
വായനാ ദിനാചരണം
ഇക്കൊല്ലത്തെ വായനാദിനചരണം ഒരുമാസം നീണ്ട ആഘോഷമായിരുന്നു. സ്കൂൾ അസംബ്ലിയിൽ വിവിധങ്ങളായ പരിപാടികൾ ഓരോ ദിവസവും നടന്നു. വ്യത്യസ്തങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.പോസ്റ്റർ തയ്യാറാക്കാൻ സ്കിറ്റ് അവതരണം പ്രസംഗമത്സരം വായനാക്കുറിപ്പ്, കവിതാരചന, ഇങ്ങനെ ഗൗരവപരമായ രീതിയിൽ തന്നെ വായനാദിനം ആചരിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെനേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ജില്ലാതലത്തിൽ സെലക്ട് ചെയ്തു. വായന ക്വിസ് സ്കൂൾതലത്തിൽ നടത്തി.