വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/പ്രകൃതി വരദാനം
പ്രകൃതി വരദാനം
പ്രകൃതി ദൈവത്തിന്റെ വരദാനം എന്ന് നാം ഇപ്പോഴും പറയാറുള്ളതാണെ ങ്കിലും ആ വരദാനത്തെ നാം ദുരുപയോഗം ചെയ്യുന്നതല്ലാതെ അതിനെ ശരിയായി ഉപയോഗിക്കുകയൊ, അതിനെ സംരക്ഷിക്കുകയൊ ചെയ്യാറില്ല. പ്രകൃതി ദൈവത്തിന്റെ അത്ഭുത സൃഷ്ടിയാണ്. എന്നാൽ നാം അതിനെ നശിപ്പിക്കാനാണ് നോക്കുന്നത്. പ്രകൃതി സർവ്വംസഹയാണ് എന്ന് എല്ലാവർക്കും അറിയാവുന്നതുകൊണ്ടാണ് , അതിനെ എല്ലാവരും ദ്രോഹിക്കുന്നത്.പക്ഷെ, സമീപകാലങ്ങളിലെ സംഭവങ്ങൾ എടുത്തു നോക്കിയാൽ നമുക്ക് മനസ്സിലാവും പ്രകൃതി പ്രതികരിച്ചു തുടങ്ങിയെന്ന്.പ്രകൃതിയുടെ സൗന്ദര്യം ഇത്രയും നാൾ കണ്ടിട്ടും ആർക്കും മടുപ്പ് തോന്നിയിട്ടില്ല. കാരണം, പ്രകൃതി സൗന്ദര്യം ക്ഷണികമല്ല. എപ്പോഴും പ്രകൃതിയുടെ പ്രതിഭാസങ്ങൾ മാറിമാറി വരുന്നു. പ്രകൃതിയെ കണ്ടാണ് നാം പഠിക്കേണ്ടത് . പ്രകൃതിയിൽ നിന്നും പല സ്വഭാവ ഗുണങ്ങൾ പഠിക്കാനുണ്ട്. പ്രകൃതിയാണ് നമ്മുടെ സാധനപാഠം . പ്രകൃതിയുടെയും സഹനശീലവും, ദാനശീലവും, പോലുള്ള ചില നല്ല സ്വഭാവഗുണങ്ങൾ നാം ശീലമാക്കേണ്ടത് അത്യാവശ്യമാണ്. വനനശീകരണം പോലുള്ള ക്രൂരമായി പ്രവർത്തികൾ നിമിത്തം പ്രകൃതി നശിച്ചുകൊണ്ടിരിക്കുകയാണ്. മണ്ണിനേയും, മരങ്ങളേയും സംരക്ഷിച്ചുകൊണ്ട് നമുക്ക് പഴയ പ്രകൃതിയെ വീണ്ടെടുക്കാൻ സാധിക്കും. പരിസ്ഥിതീ സംരക്ഷണം എന്ന കർത്തവ്യം ചെയ്യുന്ന ചുരുക്കം ചില നല്ല മനുഷ്യർ ഈ സമൂഹത്തിൽ ഉണ്ട് എന്നത് മറ്റൊരു വസ്തുത. എന്നാലും നമ്മുടെ നാട്ടിൽ പ്രകൃതിയെ ചൂഷണം ചെയ്യുന്ന പ്രവർത്തി നടക്കുന്നുണ്ട് എന്ന് വസ്തുത വളരെ വിരോധാഭാസമാണ്.ഇനിയും പുതിയ തലമുറയിലെ കുട്ടികൾക്ക് മഴയത്ത് തുള്ളിച്ചാടാനും, വിശക്കുമ്പോൾ മാവിൽ വലിഞ്ഞുകയറാനും, കുളങ്ങളിലും മറ്റും ഉല്ലസിച്ചു കുളിക്കാനുമൊക്കെയുള്ള അവസരങ്ങൾ ഒരുങ്ങാൻ പ്രകൃതിയെ നശിപ്പിക്കാതിരിക്കാം. നല്ല നാളേക്കായി. ..........
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം