വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/"പ്രകൃതിയിലേക്ക് മടങ്ങൂ"

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയിലേക്ക് മടങ്ങൂ

"പ്രകൃതിയിലേക്ക് മടങ്ങൂ" എന്ന റൂസോയുടെ മഹത്വചനം ഇന്ന് ഏറെ പ്രസക്തി ഉള്ളതാണ്. നമുക്ക് വേണ്ടതെല്ലാം ഈ പരിസ്ഥിതിയിൽ ഉണ്ട് . പക്ഷേ നമ്മുടെ അത്യാർത്തി ക്കു വേണ്ടതായ ഒന്നുമില്ല. സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം ആവശ്യമാണ്. ഈ വികസന പ്രക്രിയ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. പാഠം, ചതുപ്പുകൾ മുതലായവ നികത്തൽ, ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കൽ, കാടുകൾ, മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കുക, കുന്നുകൾ, പാറകൾ ഇവയെ ഇടിച്ച് നിരപ്പാക്കുക, കുഴൽ കിണറുകളുടെ അമിത ഉപയോഗം e വേസ്റ്റുകൾ എന്നിങ്ങനെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുത്തുന്ന മനുഷ്യ ചെയ്തികൾ നിരവധിയാണ്. ഇങ്ങനെ പോയാൽ മനുഷ്യൻ ഇനിയുള്ള കാലത്ത് ശുദ്ധവായുവിനും ജലത്തിനു വേണ്ടി കടിപിടി കൂടും. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, വസ്ത്രം, ആരോഗ്യം എന്നിവയ്ക്കൊപ്പം ശുദ്ധമായ പരിസ്ഥിതിയും ആവശ്യമാണ്.

         മനുഷ്യന്റെ ആരോഗ്യപരിപാലനത്തിനു ആവശ്യമായ എല്ലാ വസ്തുക്കളും ഈ പരിസ്ഥിതിയിൽ നിന്നും ലഭ്യമാണ്.ചക്കയും മാങ്ങയും കാച്ചിലും വിളയുന്ന നാടാണ് നമ്മുടേത്. രോഗപ്രതിരോധത്തിന് ആവശ്യമായ  എല്ലാ ഭക്ഷണവിഭവങ്ങൾ നമുക്കുണ്ട്. പക്ഷേ എന്താണ് നമ്മൾ കഴിക്കേണ്ടത്. എങ്ങനെ കഴിക്കും? എത്രമാത്രം കഴിക്കണം എന്നിവയെപ്പറ്റി നമ്മുടെ പൂർവികർ നമ്മളെ പഠിപ്പിച്ചിരുന്നു. ഒരു നേരം ആഹാരം കഴിക്കുന്ന യോഗി എന്നും, രണ്ടു നേരം ആഹാരം കഴിക്കുന്നവൻ  ഭോഗി  എന്നും, മൂന്ന് നേരം കഴിക്കുന്നവൻ രോഗി എന്നും, നാലു നേരമോ അതിൽ കൂടുതൽ കഴിക്കുന്നവൻ ദ്രോഹി എന്നും വിളിച്ചിരുന്നു
              ഇന്ന് ദ്രോഹികൾ ആണ് കൂടുതലും. ഉറക്കം എഴുന്നേൽക്കുന്നത് മുതൽTv മുന്നിലിരുന്ന നാല് അഞ്ച് നേരം വരെ കഴിക്കുന്ന കുട്ടികൾ ഉണ്ട്. Snacks എന്ന  ഓമന പേര് പറഞ്ഞ് അമ്മമാർ മക്കൾക്ക് സ്നേഹപൂർവ്വം നൽകുന്ന പാക്കറ്റുകൾ അവർക്ക് പൊണ്ണത്തടിയും കുടവയറും ആണ് സമ്മാനിക്കുന്നത്. Fast food എന്നുപറഞ്ഞ് നമ്മൾ നൽകുന്ന ആഹാരത്തിനു എന്ത്   രോഗപ്രതിരോധശേഷി ആണുള്ളത്. നമ്മുടെ കണ്ണോണ്ട് കാണാനാവാത്ത എന്തുമാത്രം രോഗാണുക്കളാണ് ഇനി ഭൂമിയിലുള്ളത്. ഇവയെല്ലാം പ്രതിരോധിക്കണം എങ്കിൽ നൂഡിൽസും പിസയും സോഫ്റ്റ് ഡ്രിങ്കും    കുളിച്ചാൽ പോരാ അതിന് പ്രകൃതിയിലേക്ക് മടങ്ങും പ്രകൃതിയെ സ്നേഹിക്കണം. 
              കൂട്ടുകാരെ  മണ്ണിനെ സ്നേഹിച്ച പ്രകൃതിയെ അറിഞ്ഞ് ജീവിക്കാം.   പ്രകൃതി സ്നേഹവും വ്യക്തിശുചിത്വവും കൈമുതലായി ഉണ്ടെങ്കിൽ നമുക്ക്ഏതു  രോഗത്തെയും  പ്രതിരോധിക്കാം. വിക്രമാദിത്യ കഥകൾ ഇലെ വേതാളത്തെ പോലെ നമ്മുടെ ചുമലിൽ നാം മരണം കൂടെ കൊണ്ടു നടക്കാതെ ആരോഗ്യത്തോടെ ജീവിക്കാം. ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും മുറുകെ പിടിക്കാം. പകരം വീഡിയോ ഗെയിമും ടിവിയും മൊബൈലും ദൂരെ കളയാം. പഴമയുടെ പെൻ വെളിച്ചത്തിൽ നടക്കാംപെൻകാതങ്ങൾ ഇനിയും കൈകോർക്കാം. ഈ പരിസ്ഥിതിയും മണ്ണും ഇനി നമുക്കുസ്വന്തം.  
ABHINAV S SHIBU
6 A വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂർ <
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം