കോവിഡ് എന്ന മഹാവ്യാധി
ഏവരുടെയും ജീവനൊടുക്കാൻ
തക്കം പാർത്തു നടക്കുന്നു
പുറത്തിറങ്ങാൻ കഴിയാതെ ജനം
വീട്ടിൽ തന്നെയിരിക്കുന്നു
ഈ വിപത്തിനെ അകറ്റിടാൻ
സാമൂഹിക അകലം പാലിക്കാം
കൈകൾ നന്നായി കഴുകീടാം
മാസ്ക് മുഖത്ത് ധരിച്ചീടാം
വ്യക്തി ശുചിത്വം പാലിച്ചു
തുരത്തീടാം കോവിഡിനെ
ജാഗ്രതയോടെ ഇരിക്കുക നാം
അതിജീവിക്കാം ഒറ്റക്കെട്ടായ്
രക്ഷിച്ചീടാം ലോകത്തെ