മിന്നു  

മിന്നു വളരെ സങ്കടത്തിലാണ്. അവൾ കരച്ചിലോടു കരച്ചിൽ. അച്ഛൻ എടുത്തിട്ട് അവളെ സമാധാനിപ്പിക്കാൻ നോക്കി. മുത്തച്ഛനും, അമ്മൂമ്മയും മാറി മാറി എടുത്തിട്ടും മിന്നുവിന്റെ കരച്ചിൽ മാറിയില്ല. അവൾക്ക് അവളുടെ അമ്മയെ കാണണം. മിന്നുവിന്റെ സങ്കടം കാണാൻ കഴിയാതെ വന്നപ്പോൾ അച്ഛൻ അവളെ വണ്ടിയിലിരുത്തി, അമ്മയെ കാണിച്ചു തരാമെന്നു പറഞ്ഞു പുറത്തേയ്ക്കു കൊണ്ട് പോയി.

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അവർ ആശുപത്രിയിൽ എത്തി. റോഡിന്റെ അപ്പുറത്തു നിന്ന് മിന്നു അമ്മയെ കണ്ടു. 'അമ്മ ആശുപത്രിയിൽ വരുന്ന രോഗികൾക്ക് കൊറോണ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. അമ്മയെ കണ്ടപ്പോൾ മിന്നു കരഞ്ഞു കൊണ്ട് അമ്മയുടെ നേർക്ക് കൈ നീട്ടി. അമ്മ അവളെ സങ്കടത്തോട് കൂടി നോക്കിയിട്ടു പറഞ്ഞു, 'മോളെ വാശി പിടിക്കാതെ ഇപ്പോൾ അച്ഛന്റെ കൂടെ പോകണം. അമ്മയ്ക്കിപ്പോൾ മോളെ എടുക്കാൻ പറ്റില്ല. അമ്മ ജോലി കഴിഞ്ഞു വേഗം വരാം. "ഇത് കേട്ട മിന്നു സങ്കടത്തോടെ അച്ഛന്റെ കൂടെ വീട്ടിലേയ്‌ക്ക്‌ തിരിച്ചു പോയി. 'അമ്മ എന്താണ് തന്നെ എടുക്കാഞ്ഞത് എന്നായിരുന്നു അപ്പോഴും അവളുടെ ചിന്ത.

അഭിനവ് കൃഷ്ണ എം എം
3 ബി വി എൽ പി എസ് കല്ലൂർ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ