ബന്ധനം    

പല ജോലികളും ചെയ്‌ത്‌ പരാജയപ്പെട്ട ശേഷം മറ്റൊന്നിനും ശ്രമിക്കാതെ എല്ലാം നഷ്ട്ടപ്പെട്ടു എന്ന് നിരാശപ്പെട്ട മകനെയും കൂട്ടി അച്ഛൻ ഒരിക്കൽ അടുത്തുള്ള മൃഗശാലയിൽ പോയി. അവിടെ ആനയെ ചങ്ങലയിൽ പൂട്ടിയിരുന്നില്ല. ദ്രവിച്ചു തുടങ്ങിയ ഒരു വടം ഉപയോഗിച്ചായിരുന്നു ആ വലിയ മൃഗത്തെ അടക്കി നിർത്തിയിരുന്നത്. ഇത് കണ്ട മകന് അത്ഭുതമായി. അവൻ ചോദിച്ചു, "അച്ഛാ, ഈ ആനയ്ക്ക് അതിന്റെ ശക്തിയുടെ നൂറിലൊന്നു ശക്തി പോലും വേണ്ട ഈ വടം പൊട്ടിക്കാൻ എന്നിട്ടും അതെന്താ സ്വതന്ത്രനാവാൻ ശ്രമിക്കാത്തത്?"

അച്ഛൻ പറഞ്ഞു , "കുട്ടിയായിരുന്നപ്പോൾ ഇതേ വടത്തിലാണ് ഈ ആനയെ തളച്ചിരുന്നത്. അന്ന് അത് പൊട്ടിക്കാൻ ആനയ്ക്ക് കഴിഞ്ഞില്ല. ക്രമേണ ഈ വടം പൊട്ടിക്കാൻ ഒരിക്കലും സാധിക്കില്ലെന്ന് ആന വിശ്വസിക്കാൻ തുടങ്ങി. അതേസമയം സ്വന്തം ശക്തി അവൻ തിരിച്ചറിഞ്ഞതുമില്ല. ഇപ്പോൾ ഈ ആനയെ തളച്ചിരിക്കുന്നത് ദ്രവിച്ചു പോയ ഈ വടമല്ല , തോറ്റുപോയ അതിന്റെ മനസ്സാണ്.'

ജെഫിൻ ജോബി
4 എ വി എൽ പി എസ് കല്ലൂർ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ