വി. എൽ. പി. എസ്. കല്ലൂർ/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്തുനിൽപ്പ്


കൂട്ടരോടൊത്ത് കളിപ്പതില്ല
കൂട്ട് കൂടാനിന്നാരുമില്ല
എല്ലായിടത്തും നിശബ്ദത മാത്രം
എല്ലായിടത്തും സ്തംഭനം മാത്രം
 ടി വി യിൽ വാർത്തകൾ വന്നിടുന്നു
അച്ഛനുമമ്മയും കണ്ടിടുന്നു
എന്താണതിന്നു കാരണം ചോദിച്ചു
അച്ഛൻ പറഞ്ഞു കൊറോണയെന്നു
'അമ്മ പറഞ്ഞു വൈറസെന്ന്
ആളുകൾ നെട്ടോട്ടമോടീടുന്നു
മാനവരാശി നശിച്ചീടുന്നു
ആരോഗ്യ രക്ഷയ്ക്ക് നൽകും നിർദേശങ്ങൾ
ഒത്തൊരുമയോടെ പാലിച്ചീടാം
കൈകൾ എപ്പോഴും വൃത്തിയാക്കാം
സ്നേഹ സംഭാഷണങ്ങൾ ഒഴിവാക്കിടാം
വീട്ടിൽ ഇരിപ്പതു കൊണ്ട് മാത്രം
മാനവ ജീവിതം സുരക്ഷിതമാക്കാം
ഒത്തു ചേർന്നുള്ളൊരു യജ്ഞത്താലേ
മാനവ രാശിയെ സംരക്ഷിക്കാം
ഈ മഹാ മാരിയെ ചെറുപ്പതിന്നാൽ

രാംദേവ് എം കെ
2 ബി വി. എൽ. പി. എസ്. കല്ലൂർ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത