പരിസ്ഥിതി

ദൈവത്തിന്റെ വരദാനമാണ് പ്രകൃതി എന്നാണല്ലോ പറയുന്നത്,എന്നാൽ മനുഷ്യർ അതിൽ നടത്തുന്ന ക്രൂരതകൾക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. അങ്ങനെ, ഒരു ദിവസം അത് ഈ ക്രൂരതകൾക്ക് തിരിച്ചടിച്ചു. ഇതിന്റെ ആദ്യഘട്ടത്തിൽ അവർ ഭയന്നു എങ്കിൽ മനുഷ്യന്റെ അത്യാഗ്രഹം പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരുന്നു. പക്ഷെ, ദൈവത്തിന് ഇത് സഹിച്ചില്ല ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെ മുദ്രകുത്തിയിട്ട് ഇവർ ആ ദൈവത്തെ തന്നെ നശിപ്പിക്കുന്നു. അങ്ങനെ ദൈവം മനുഷ്യർക്കായി രണ്ടു പ്രളയവും ഒരു നിപ്പയും നൽകി. അന്നു പഠിച്ചു അവർ കണ്ണീർ കുതിർന്ന പാഠങ്ങൾ. എന്നിട്ടും അവന്റെ ആക്രമണം നിലച്ചില്ല. മനുഷ്യർ തമ്മിൽ അവരുടെ ജാതിയുടേയും മതത്തിന്റെയും പേരിലുള്ള തർക്കത്താൽ അവർ പ്രകൃതിയെ തന്നെ നശിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ ഇരിക്കെയാണ് ചൈനയിൽ നിന്ന് കോവിഡ് -19 എന്ന രോഗം നമ്മുടെ കേരളത്തിൽ എത്തുന്നത്. ജാതിയുടെയും മതത്തിന്റെയും വസ്ത്രധാരണയുടേയും പേരിൽ അടിയുണ്ടാക്കിരുന്ന മനുഷ്യർ ഇന്ന് ഇതാ ഒറ്റക്കെട്ടായി നിന്ന് കോവിഡ് എന്ന മഹാമാരിക്കെതിരെ പോരാടുന്നു. ജാക്കറ്റും മാസ്ക്കുമായി എല്ലാവരും ഒരു വസ്ത്രത്തിൽ തന്നെ. ലോക്ക്ഡൗണിനെ തുടർന്ന് ഇരുപത്തിയൊന്ന് ദിവസം വീടുകൾക്കുള്ളിൽ കഴിയുന്നു മനുഷ്യർ, പ്രകൃതി ശാന്തമായി മനോഹരമായി. മലിനീകരണം കുറഞ്ഞു പച്ചപ്പ് പടർന്ന് പിടിച്ചു. മുഖ്യമന്ത്രി ആഹ്വാനം ചെയ്ത പോലെ എല്ലാവരും പച്ചക്കറി കൃഷി തുടങ്ങി. പ്രകൃതി മാതാവ് ആനന്ദത്താൽ ആ പച്ചപ്പിൽ ആറാടി. "ഒന്ന് ഓർക്കുക ഇത് പോലെ തന്നെ നാം പരിസ്ഥിതി സംരക്ഷിച്ച് വൃത്തിയായി സൂക്ഷിക്കുക ഇല്ലെങ്കിൽ ഇതിലും വലുതായിരിക്കും നാം നേരിടേണ്ടി വരുക"

അഭില എസ്
9 A വി.വി. വി.എച്ച്.എസ് എസ്. അയത്തിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം