വി.വി. വി.എച്ച്.എസ് എസ്. അയത്തിൽ/അക്ഷരവൃക്ഷം/കൊറോണയും ലോക്ക്ഡൗണും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുംലോക്ക്ഡൗണും

വാളെടുത്ത് ചരിത്രവും ഉറുമി വീശി ഭൂമിശാസ്ത്രവും
 നിന്ന വേളയിലാണ് കൊറോണേ നിന്നെ ഞാൻ അറിഞ്ഞത്
ആർത്തലച്ച നിൻ രൗദ്രതയറിയുവാൻ ഒന്ന് രണ്ടു ദിനമെടുത്തു ഞാൻ.
 ഉള്ളിലൊളിപ്പിച്ച മൗനമാം പ്രാർത്ഥനയുമായി മൊബൈലിൽ മുഖം താഴ്ത്തി ഞാൻ ഇരുന്നു.
'കാലമോ പോകുകിൽ പോയി' എന്ന പഴമൊഴിയിൽ തട്ടി ഞാൻ ഉണർന്നു .
ചെളി മൂടി കളകേറി നീരൊഴുക്ക് നിലച്ച കുളമൊന്ന് വൃത്തിയാക്കാൻ അച്ഛനോടൊപ്പം കൂടി
 വയലിൽ കല്ലുകൂട്ടി ചീനി പുഴുങ്ങുവാൻ അമ്മയോടൊപ്പവും കൂടി
തോടൊന്നു തേവി കിട്ടിയ ബ്രാലിനെ ഗ്രിൽഡൊന്ന് ആക്കുവാൻ ചേട്ടനോടൊപ്പം കൂടി.
കുലച്ച വാഴകൾക്ക് ഒതയൊന്ന് കൊടുക്കുവാൻ അമ്മുമ്മയോടൊപ്പവും കൂടി
ആടാനും പാടാനും കളിക്കുവാനും എന്നോടൊപ്പം അവരും കൂടി
ആർഷഭാരത സംസ്കാരത്തിൻ അടിത്തറ പാകിയൊരീ നാട്ടിൽ നിലനിൽപ്പില്ല നിനക്ക്.
മാലിന്യത്തിൽ പിറന്നൊരു അണുവേ നിന്നെ
ഒററക്കെട്ടായ് തുരത്തും ഞങ്ങൾ.
 

നിതിൻപ്രമോദ്
9 A വി.വി. വി.എച്ച്.എസ് എസ്. അയത്തിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത