വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/കോവിഡ് പഠിപ്പിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് പഠിപ്പിച്ച പാഠം

കോവിഡ്- 19 നമ്മെ പുതിയ പല പാഠങ്ങളും പഠിപ്പിച്ചു. പണമുണ്ടാക്കാനായി നെട്ടോട്ടമോടിയവർ ഇപ്പോൾ വീടിൻ്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയുന്നു. കുടുംബാഗങ്ങളുമൊത്ത് കൂടുതൽ സമയം ചെലവഴിക്കാനും കുടുംബ ബന്ധങ്ങളുടെ ഊഷ്മളത വർധിപ്പിക്കാനും പലർക്കും കഴിയുന്നു.പ്രധാനമായും കോവിസ് പഠിപ്പിച്ച പാഠം ആരോഗ്യ പരിപാലനം തന്നെയാണ് .അടിക്കടി കൈകൾ കഴുകാനും വീടും പരിസരവും ശുചിയാക്കാനും ജങ്ക് ഫുഡുകൾ ഉപേക്ഷിച്ച് ചക്കയും മാങ്ങയുമൊക്കെ തിന്നാനും കോവിഡ് ശീലിപ്പിച്ചു. മനുഷ്യർ വീട്ടിലിരിക്കാൻ തുടങ്ങിയതോടെ മലിനീകണം അത്രകണ്ട് കുറഞ്ഞു. ഓസോൺ പാളിയിലെ വിള്ളലും കുറഞ്ഞു. ഇതൊക്കെയാണെങ്കിലും ലോകത്തിൻ്റെ ഇന്നത്തെ സ്ഥിതി ഭയാനകം തന്നെയാണ് .ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ മരിക്കുന്നു. ലക്ഷങ്ങൾക്ക് രോഗം പകരുന്നു. രൂക്ഷമായ തൊഴിലില്ലായ്മ കാരണം പല കുടുംബങ്ങളും പട്ടിണിയിലായിരിക്കുന്നു .അവരെ സഹായിക്കാനായി ഗവൺമെൻ്റ് ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും ലോക് ഡൗൺ ഒരുപാട് നാൾ നീണ്ടു പോയാൽ രാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥ തന്നെ തകരും. കോവിഡ്- 19 നെ ചെറുക്കാനായി ഗവൺമെൻ്റുകൾ എടുക്കുന്ന തീരുമാനങ്ങളെ അക്ഷരം പ്രതി പാലിച്ചില്ലെങ്കിൽ എല്ലാം കൈവിട്ടു പോകുമെന്ന കാര്യം തീർച്ചയാണ്.ഇതിനിടയിൽ മറക്കാൻ പാടില്ലാത്ത സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ വാക്കുകളെയും മാനിക്കണം. അവരുടെ സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ വാക്കുകളെയും മാനിക്കണം. അവരുടെ സേവനത്തിന് നന്ദി പറയണം.

പല പല നൂതന കണ്ടു പിടിത്തങ്ങളും നടത്താനായി പരസ്പരം മത്സരിക്കുന്ന ലോക രാഷ്ട്രങ്ങൾക്കിനി ശ്വാസം നേരെ വീഴണമെങ്കിൽ കൊറോണക്കെതിരായ വാക്സിൻ കണ്ടെത്തണം. ഒറ്റ മനസോടെ പൊരുതണം. എത്രയും വേഗം ഈ മഹാമാരിയെ ചെറുത്ത് തോൽപിക്കാൻ നമുക്കാവട്ടെ. അപ്പോഴും കോവിഡ് പഠിപ്പിച്ച ശീലങ്ങൾ നമുക്ക് മറക്കാതിരിക്കാം..!

ശ്രദ്ധ എസ് എസ്
X1 Science വി വി എച്ച് എസ് എസ് നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം