വി.വി.എം.എച്ച്.എസ്. മാറാക്കര/അക്ഷരവൃക്ഷം/ അരുതേ പാപം പ്രകൃതിയോട്

Schoolwiki സംരംഭത്തിൽ നിന്ന്
അരുതേ പാപം പ്രകൃതിയോട്


വളരെ സുന്ദരമായൊരു ഗ്രാമം .മരങ്ങളും കുന്നുകളും മലകളെല്ലാം തിങ്ങിനിറഞ്ഞ് നിൽക്കുന്നവനപ്രദേശം.വലിയ മലമുകളിൽ നിന്ന് സിംഹത്തിന്റെ ഗർജ്ജനം പോലെ വലിയ ശബ്ദത്തിൽകലിതുള്ളി വരുന്ന വെള്ളച്ചാട്ടം താഴേക്ക് കുത്തിയൊലിച്ച് വരുന്നു.തന്റെ കണ്ണാടി പോലെയുള്ള ആകാശത്തെ യേന്തി പാറകളോടും മത്സ്യങ്ങളോടും കുശലം പറഞ്ഞ് മന്ദം മന്ദം ഒഴുകി വരുന്ന അരുവികൾ. കണ്ണെത്താ ദൂരത്തോളം പരന്ന് വിസ്തീർണമായി കിടക്കുന്ന പാടങ്ങൾ .ഇങ്ങനെ ഒരു ഗ്രാമത്തിന്റെ നിറ ഭംഗിയോടെ തലയുയർത്തി നിൽക്കുന്ന കൊളമംഗലം ഗ്രാമം .പൂവുകളും പൂമ്പാറ്റകളും സ്നേഹത്തിന്റെ മാതൃകകളായി ആ ഗ്രാമത്തിൽ ചുറ്റും പറന്ന് നടക്കുന്നു .ആ മനോഹരമായ ഗ്രാമത്തിലേക്ക് പട്ടണത്തിൽ നിന്ന് താമസം മാറി വന്നതാണ് രാമുവും അവന്റെ മുത്തശ്ശിയും.പ്രകൃതി സ്നേഹിയായ രാമുവിനും മുത്തശ്ശിക്കും ആ ഗ്രാമത്തിന്റെ മനോഹാരിത നന്നേ പിടിച്ചു. പൂവുകളോടും പൂമ്പാറ്റകളോടും കിന്നാരം പറഞ്ഞും അരുവികളുടെ മനോഹാരിത ആസ്വദിച്ചും പാടത്തും പറമ്പിലും നടന്ന് മീൻപിടിച്ചും രാമു തന്റെ ജീവിതം ആസ്വദിച്ചു. മുത്തശ്ശിയും അവനും പ്രകൃതിയമ്മ യുടെ സൗന്ദര്യത്തിൽ മതിമറന്നു. ശബ്ദവും പൊടിപടലങ്ങളും ഒന്നുമില്ലാത്ത ശാന്തമായ അന്തരീക്ഷമായിരുന്നു ആ ഗ്രാമത്തിന്റേത്.പ്രകൃതി സൗന്ദര്യം ഓരോ ദിവസവും മാറികൊണ്ടിരിക്കുന്നു. രാമുവും കൂട്ടുകാരും രാവിലെ ഉണർന്നാൽ നേരെ മുത്തശ്ശൻ മാവിന്റെ അരികിലേക്ക് പോവും അപ്പോഴേക്കും അവിടെ അണ്ണാനും പക്ഷികളുമെല്ലാം എത്തിയിരിക്കും. മുത്തശ്ശൻ മാവ് അവർക്ക് കഥ പറഞ്ഞ് കൊടുക്കുകയും മാമ്പഴം കൊടുക്കുകയും ചെയ്യും പിന്നീട് സന്തോഷത്തിൽ കുട്ടികളും പക്ഷികളും ചേർന്ന് ആ മാവിൻ തോപ്പ് ഒരു മായികാനഗരമാക്കി മാറ്റും. ആ നാട്ടിലെ ജനങ്ങ ൾ മുത്തശ്ശൻ മാവിന്റേയും മറ്റു മരങ്ങളുടെയും സ്നേഹ വസതിയിൽ ഉല്ലസിക്കുമ്പോഴാണ് ആ ദു:ഖവാർത്ത നാട്ടിൽ പരന്നത്.ആ വാർത്ത കേട്ടതും ആ നാട് കോരിതരിച്ചുപോയി.തങ്ങൾക്ക് ഇക്കാലമെത്രയും അന്നവും വെള്ളവും നൽകിയ മുത്തശ്ശൻ മാവിനേയും മറ്റു മരങ്ങളേയും വെട്ടാൻ ഗവൺമെന്റ് ഓർഡർ പാസാക്കിയിരിക്കുന്നു. തങ്ങളുടെ മുത്തശ്ശൻ മാവിനേയും മറ്റ് മാവുകളേയും മുറിക്കാൻ ഗവൺമെന്റ് തീരുമാനിച്ചതറിഞ്ഞപ്പോൾ അറിയാതെ ആ നിവാസികളിൽ തീ കനൽ പതിച്ച പോലെ തോന്നി.തങ്ങൾക്ക് അന്നവും വെള്ളവും തന്ന് തങ്ങളുടെ നാടിന്റെ മനോഹാരിത നിലനിർത്തുന്ന മരങ്ങളെ മുറിക്കാൻ തീരുമാനിച്ച് ആളുകൾ വന്നപ്പോൾ ജനങ്ങൾ രോക്ഷാകുലരായി തടിച്ചു കൂടി.അവർ മരം വെട്ടുകാരെ തടഞ്ഞു.പക്ഷേഫലംകണ്ടില്ല ഗവൺമെന്റ് ഉദ്യോഗസ്ഥർ അവളുടെ വാദം കേൾക്കാൻ തയ്യാറാവാതെ അവർ പ്രകൃതിയമ്മയുടെ നെഞ്ചത്തും പിന്നീട് മുത്തശ്ശൻ മാവിന്റെ മേലും മഴുവെച്ചു.മുത്തശ്ശൻ മാവിന്റെ കണ്ണിൽ നിന്ന് കണ്ണീർ വന്നു .പ്രകൃതി അവരോട് എന്തോ പറയുന്നതായി തോന്നി "ഈ ചെയ്തതിന് നിങ്ങൾ അനുഭവിക്കുക തന്നെ ചെയ്യും" .മരം വെട്ടി കഴിഞ്ഞപ്പോൾ തന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആരോ തന്നിൽ നിന്നും അടർത്തിമാറ്റുന്നതായി കൊളമംഗലം നിവാസികൾക്ക് തോന്നി.ആ വേദനാജനകമായ കാഴ്ച താങ്ങാനാവാതെ ഇതിൽ ഒന്നും ചെയ്യാൻ കഴിയാതെ നിൽക്കേണ്ടി വന്നു. അതാ കുറച്ച് മുമ്പ് നമ്മോടൊപ്പം സന്തോഷത്തോടെ നിന്നിരുന്ന മുത്തശ്ശൻ മാവും കൂട്ടുകാരും നിലംപതിക്കുന്നു. പെട്ടന്നതാ ആകാശത്ത് നിന്ന് വെള്ളത്തുള്ളികൾ ഭൂമിയിൽ പതിച്ചു.മനുഷ്യർ പരിസ്ഥിതിയോടും പ്രകൃതിയോടും ചെയ്യുന്ന ക്രൂര പ്രവർത്തികൾ കണ്ട് താങ്ങാൻ കഴിയാതെ ആകാശ ദേവന്റെ കണ്ണിൽ നിന്ന് പൊഴിഞ്ഞ കണ്ണുനീരായിരുന്നു അത്.അന്നത്തെ ദിവസം ആ നിവാസികൾക്ക് ദു:ഖദിവസമായിരുന്നു.കാലങ്ങൾ കഴിഞ്ഞു .എല്ലാം കൊണ്ടും സമൃദ്ധമായിരുന്ന കൊളമംഗലം ഗ്രാമം ഇപ്പോൾ വരൾച്ചയുടെ മുൾമുനയിൽ നിൽക്കുന്നു. വരൾച്ച എന്ന വലിയ ദുരന്തം ആ ഗ്രാമത്തെ മുഴുവൻ പിടികൂടി. കുഴികളിലും മറ്റും ഉണ്ടായിരുന്ന വെള്ളം വറ്റി. മരങ്ങളിൽ നിന്ന് ലഭിച്ചിരുന്ന തണലും വെള്ളവും ഇല്ലാണ്ടായി.വെള്ളം കിട്ടാതെ കൊളമംഗലം നിവാസികൾ ഓരോരുത്തരായി മരിച്ചുവീഴാൻ തുടങ്ങി. മരവും മണ്ണും തമ്മിലുള്ള ആത്മബന്ധം മനസ്സിലാക്കാൻ വളരെയധികം വൈകിയെന്ന സത്യം മനസ്സിലാക്കിയ ഗവൺമെന്റും മറ്റുള്ളവരും മരം വെച്ചു പിടിപ്പിക്കാൻ തുടങ്ങി .പക്ഷേ പ്രകൃതി അന്ന് പറഞ്ഞതിന്റെ പൊരുൾ എന്ന നിലയിൽ പ്രകൃതി ദുരന്തവും മറ്റും ആ നാടിനെ ഒഴിയാബാധയായി പിന്തുടർന്നു കൊണ്ടിരുന്നു ...... - ഗുണപാഠം: പ്രകൃതി എപ്പോഴും മനോഹരമാവണമെന്നില്ല. പ്രകൃതിയെ നോവിച്ചാൽ അത് നഖത്തിലും ദന്തത്തിലും രക്തപുരണ്ട ഉഗ്രരൂപിണിയായി മാറും.പ്രകൃതി നമുക്കായി നിലനിൽക്കുന്നതെന്ന് തിരിച്ചറിയു ... പരിസ്ഥിതിയെ സംരക്ഷിക്കൂ നിലനിർത്തു....

ഫാബി ഫസ്‍ല
9 C വി.വി.എം.എച്ച്.എസ്. മാറാക്കര
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ