വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/രോഗത്തെ ചെറുക്കാൻ-1

Schoolwiki സംരംഭത്തിൽ നിന്ന്

ചെറിയ എഴുത്ത്

രോഗത്തെ ചെറുക്കാൻ-

രോഗത്തെ- പ്രതിരോധിക്കണമെങ്കിൽ നമ്മുക്ക് ആരോഗ്യം ഉണ്ടായിരിക്കണം ആരോഗ്യം എന്നത് ശാരീരികമായും മാനസികമായും രോഗമില്ലാത്തവസ്ഥയാണ് പകർച്ചവ്യാധികളെക്കാൾ ജീവിത ശൈലി രോഗങ്ങളാണ് .ഇന്ന് കൂടുതലായി കാണപ്പെടുന്നത് 'നാം ആരോഗ്യവാന്നായിരി ക്കണമെങ്കിൽ നമ്മുക്ക് വ്യ ക്തിശുചിത്യമുണ്ടായിരിക്കണം ഇത് മാത്രം പോരാനമ്മുടെ പരിസരവും ശുചിത്യമുള്ളതായിരിക്കണം .നാം ഇന്ന് നമ്മുടെ പരിസരങ്ങളിൽ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് വഴി .മണ്ണും ,വെള്ളവും, വായുവും മലിനമാകുന്നു .ഇത് പകർച്ചവ്യാധികളുടെ വ്യാപനത്തിന് കാരണമാകുന്നു. വ്യക്തി ശുചിത്വവും പരിസര ശുചിതാവും ഉണ്ടായാൽ പകർച്ചവ്യാധികളെ ഒരു പരിധി വരെ നമ്മുക്ക് തടഞ്ഞ് നിർത്താൻ കഴിയും .ഇന്നത്തെ അനാരോഗ്യകരമായ ഭക്ഷണ രീതി, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, വ്യായാമമില്ലായ്മ എന്നിവ നമ്മളെ നിത്യരോ ഗി ക ൾ ആക്കുന്നു. രോഗ പ്രതിരോധശേഷി ഉണ്ടെങ്കിൽ ഒരു രോഗത്തിനും നമ്മെ തളർത്താൻ കഴിയില്ല. രോഗ പ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനും ശരിയായ ആഹാരരീതിയും, വ്യായാമവും നിർബന്ധമാണ് 'രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം .മത്സ്യം ,ഇലക്കറികൾ തുടങ്ങിയവയിൽ ജീവകം 'എ'യും കാരറ്റ്, നെല്ലിക്ക, പപ്പായ, പച്ചക്കറികൾ, മധുര കിഴങ്ങ് എന്നിവയിൽ ജീവകം 'സി യും ഉണ്ട് മുളപ്പിച്ച പയർ വർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.എന്നാലിന്ന് നാം കഴിക്കുന്ന പഴങ്ങളും പച്ചക്കറികളും മത്സ്യാ മാംസം തുടങ്ങി എല്ലാ ഭക്ഷു വസ്തുക്കളും മായം കലർന്നതും വിഷാംശമുള്ളവയുമാണ്. ഇവ കഴിയുന്നതും ഒഴിവാക്കി നമ്മുക്കാവശ്യമായ പച്ചക്കറികൾ സ്വന്തമായി കുഷി ചെയ്യാം.പാൽ, മുട്ട, മാംസം തുടങ്ങിയവക്കു വേണ്ടി വളർത്തുമൃഗങ്ങളെ വീടുകളിൽ പരിപാലിക്കാം. പഴങ്ങളിലും പച്ചക്കറികളിലും കാണുന്ന സസ്യ പോഷകങ്ങളാണ് ആൻ്റി ഓക്സിഡൻ്റ് ഇത് ശരീരത്തിൻ്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു. മികച്ച അണുനാശിനിയായ മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിഷാംശം ഇല്ലാതാക്കുന്നതിന് സഹായിക്കും' രോഗ പ്രതിരോധത്തിന് ഇന്ന് കുത്തിവെപ്പുകൾ വ്യാപകമാണ്.എന്നാലിന്ന് പുതിയ രോഗങ്ങൾക്ക് മുന്നിൽ ഇവയെല്ലാം മുട്ടുമടക്കുകയാണ്. ഇന സാഹചര്യത്തിൽ നാം നമ്മുടെ പ്രതിരോധശേഷി ഉയർത്തുകയാണ് ഏക രക്ഷാമാർഗ്ഗം.

നിരഞ്ജന. സി.പി
3 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം